സുരേഷ് ഗോപി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഗരുഡൻ. പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും പൊലീസ് കുപ്പായമണിഞ്ഞ ചിത്രത്തിൽ ബിജു മേനോൻ കൂടി എത്തിയതോടെ പ്രേക്ഷകർ ഒന്നങ്കം ഗരുഡനെ അങ്ങേറ്റെടുത്തു. മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ അരുൺ വർമ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ സുരേഷ് ഗോപി ചിത്രം ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. ലോകമെമ്പാടുമായി ആദ്യവാരം സുരേഷ് ഗോപി ചിത്രം നേടിയത് 15.30 കോടിക്കടുത്താണ്. കേരളത്തിൽ ഗരുഡൻ നേടിയത് 12.25 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ. സുരേഷ് ഗോപിയുടെ ഗരുഡൻ 10 ദിവസത്തിൽ നേടിയതിന്റെ കണക്കുകളാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.
കളക്ഷനിൽ മുന്നേറ്റമുണ്ടാക്കാൻ ഗരുഡനാകുന്നുണ്ടെന്നാണ് ഓരോ ദിവസത്തെയും കണക്കുകൾ വ്യക്തമാക്കുന്നത് എന്നുമാണ് റിപ്പോർട്ട്. വമ്പൻ വിജയമായ കണ്ണൂർ സ്‍ക്വാഡിന്റെ കളക്ഷൻ മറികടക്കാൻ ഗരുഡനാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നാകും അരുൺ വർമ സംവിധാനം ചെയ്ത ചിത്രം എന്ന് ഉറപ്പിക്കാവുന്നതാണ്. എന്നാൽ മികച്ച ഒരു കളക്ഷൻ ചിത്രം നേടി എന്നും മികച്ച ഒരു വിജയ ചിത്രം ആയിരുന്നു എന്നും ആണ് പറയുന്നത് . കൂടുതൽ അറിയാൻ വീഡിയോ കാണുക,