നിരവധി ചിത്രങ്ങളാണ് മോഹൻലാലിൻറേതായി പുറത്തുവരാനുള്ളത്. അതിൽ ഏറെ സവിശേഷതകളുള്ള ഒരു ചിത്രം ആണ് ബറോസ്. മോഹൻലാലിൻറെ സംവിധാന അരങ്ങേറ്റ ചിത്രം എന്നതാണ് ചിത്രത്തിൻറെ യുഎസ്‍പി. ചിത്രത്തിൻറെ ഒരു പ്രധാന അപ്ഡേറ്റ് ഇന്ന് വൈകിട്ട് എത്തുമെന്ന് മോഹൻലാൽ ഇന്നലെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ അത് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ. മറ്റൊന്നുമല്ല, ചിത്രത്തിൻറെ റിലീസ് തീയതി തന്നെയാണ് അത്.2024 മാർച്ച് 28 ന് ചിത്രം തിയറ്ററുകളിൽ എത്തും. ഒരു 3 ഡി പോസ്റ്റർ സഹിതമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നേര്, മലൈക്കോട്ടൈ വാലിബൻ എന്നീ ചിത്രങ്ങൾക്ക് ശേഷം എത്തുന്ന മോഹൻലാൽ റിലീസ് ആയിരിക്കും ബറോസ്.
മോഹൻലാലിൻറെ സംവിധാന അരങ്ങേറ്റം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിൻറെ ഒഫിഷ്യൽ ലോഞ്ച് 2021 മാർച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്. എന്നാൽ ഈ ചിത്രത്തെ മോശം പറയുന്നവരോട് അണിയറയിൽ നിന്നും മറുപടി കൊടുക്കുന്നുണ്ട് , എന്നാൽ പലരും സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തെ മോശം പരാമർശങ്ങൾ ആണ് പറയുന്നത് , എന്നാൽ ഈ ചിത്രത്തിന്റെ റിലീസ് തിയതി എല്ലാം പുറത്തു വിട്ടപ്പോൾ ആണ് പലരും നെഗറ്റീവ് പരാമർശങ്ങൾ പുറത്തു കൊണ്ട് വന്നു , എന്നാൽ അതിനു എല്ലാം മറുപടിയും നക്കുകയും ചെയ്യും ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,