2018 ഉം ഒപ്പം കൂടിയ ആർ ഡി എക്‌സും ഹിറ്റുകൾ കണ്ട മലയാള സിനിമ ലോകം

   
 

2018 ഉം ഒപ്പം കൂടിയ ആർ ഡി എക്‌സും ഹിറ്റുകൾ കണ്ട മലയാള സിനിമ ഒരു വലിയ ഇടവേളക്ക് ശേഷം മലയാള സിനിമകൾ വീണ്ടും പഴയ ഒരു രീതിയിൽ വന്നുതുടങ്ങി അങ്ങനെ ഒരു വർഷം കൂടി കടന്നുപോകുകയാണ്. കൊവിഡിന്റെ പ്രതിസന്ധികൾക്ക് ശേഷം എല്ലാവരും നോക്കിയിരുന്ന വർഷം ആയിരുന്നു 2023. ജന ജീവിതത്തിൽ പലതരം മാറ്റങ്ങൾ സംഭവിച്ചു. നഷ്ടങ്ങളും സന്തോഷങ്ങളും ഭാ​ഗ്യങ്ങളും ഭാ​ഗ്യക്കേടുകളുമെല്ലാം ഒരുപോലെ വന്നു. അത്തരത്തിൽ മലയാള സിനിമയ്ക്ക് ഈ വർഷം നല്ലകാലം ആയിരുന്നോ എന്ന കാര്യത്തിൽ സംശയമാണ്. ഏകദേശം നൂറിനടുത്ത് സിനിമകൾ 2023ൽ റിലീസ് ചെയ്തു. അതിൽ വിജയം നേടിയത് വിരലിൽ എണ്ണാവുന്നവ മാത്രം. പലസിനിമകളും തിയറ്ററിൽ വന്നതും പോയതും പോലും പലരും അറിഞ്ഞിട്ടില്ല താനും. എന്നിരുന്നാലും ഒരുപിടി കൊച്ചുവലിയ സിനിമകളുടെ മഹാവിജയം കാണാൻ മലയാളികൾക്ക് സാധിച്ചു എന്നത് വാസ്തവമാണ്. ബോക്സ് ഓഫീസിൽ വലിയ നേട്ടം കൊയ്തില്ലെങ്കിലും അവ പ്രേക്ഷക ഹൃദയം കീഴടക്കി. അതായത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റടിച്ച സിനിമകൾ. അത്തരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഏതാനും സിനിമകളെ പരിയപ്പെടാം. ഒരിടവേളയ്ക്ക് ശേഷം മലയാളികളെ തിയറ്ററിൽ കുടുകുടെ ചിരിപ്പിച്ച സിനിമയാണ് രോമാഞ്ചം. ജിത്തു മാധവന്റെ സംവിധാനത്തിൽ ഫെബ്രുവരി 3ന് ആണ് ചിത്രം തിയറ്ററിൽ എത്തിയത്. തമിഴ്നാട് ബേയ്സ് ചെയ്ത് നടന്നൊരു യഥാർത്ഥ സംഭവം ഓജോ ബോഡും കോമഡിയും കൂടെ ആയപ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ പൂരം. തിയറ്ററിൽ ചിരിപ്പൂരം ആയിരുന്നു പിന്നീട് മലയാളം കണ്ടത്.

 

ന​വാ​ഗതർക്കൊപ്പം സൗബിനും അർജുൻ അശോകനും കൂടി തകർത്തഭിനയിച്ച ചിത്രം 2023ലെ ആദ്യ ഹിറ്റായി മാറി. കേരളം കണ്ട മഹാപ്രളയത്തിന്റെ കഥയുമായി സിനിമ എത്തുന്നെന്ന് അറിഞ്ഞപ്പോൾ അതെങ്ങനെ എന്നൊരു ചോദ്യം ഭൂരിഭാ​ഗം പേരുടെയും ഉള്ളിൽ നിഴലിട്ടിരുന്നു. എന്നാൽ, അന്ന് കേരളക്കര അനുഭവിച്ച തീവ്രത, അതിജീവനം അതേ രീതിയിൽ തന്നെ ഇന്ത്യയൊട്ടാകെ ഉള്ള പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ജുഡ് ആന്റണി ജോസഫ് എന്ന സംവിധായകന് സാധിച്ചു. ടൊവിനോ, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ആസിഫ് അലി തുടങ്ങി യുവ-സീനിയർ താരങ്ങളാൽ സമ്പന്നമായിരുന്നു ചിത്രം. 2018 കഴിഞ്ഞതോടെ മലയാളത്തിൽ ഒരു ട്രെന്റ് തുടങ്ങി. ഹൈപ്പോ വൻ പ്രമോഷനോ ഒന്നുമില്ലാതെ എത്തി ഹിറ്റടിക്കുന്ന സിനിമകൾ എന്നതായിരുന്നു അത്. അത്തരത്തിൽ തിയറ്ററിൽ എത്തി, വൻ ആക്ഷൻ ദൃശ്യവിരുന്ന് ഒരുക്കിയ സിനിമ ആയിരുന്നു ‘ആർഡിഎക്സ്’. റോബർട്ട്, ഡോണി, സേവ്യർ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കെഴുത്താണ് ആർഡിഎക്സ്. നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ ആന്റണി വർ​ഗീസ്, നീരജ് മാധവ്, ഷെയ്ൻ നി​ഗം എന്നിവരായിരുന്നു കേന്ദ്ര അഭിനേതാക്കൾ2022ൽ മികച്ച ഹിറ്റുകൾ സമ്മാനിച്ച ആളാണ് മമ്മൂട്ടി. 2023ലും മമ്മൂട്ടി ആ പതിവ് തെറ്റിച്ചില്ല എന്നത് പരസ്യമായ രഹസ്യമാണ്. മമ്മൂട്ടിയുടേതായി ഇതുവരെ റിലീസ് ചെയ്തത് മൂന്ന് ചിത്രങ്ങളാണ്. കാതൽ, കണ്ണൂർ സ്ക്വാഡ്, ക്രിസ്റ്റഫർ എന്നിവയാണ് അവ. മൂന്നിലും മൂന്ന് റോളുകൾ. ഇതിൽ ക്രിസ്റ്റഫർ വേണ്ടത്ര പ്രകടനം കാഴ്ചവച്ചില്ലെങ്കിലും കാതലും കണ്ണൂർ സ്ക്വാഡും വൻ ഹിറ്റായി മാറി.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *