അരിക്കൊമ്പൻ എന്ന് കേൾക്കുമ്പോൾ എല്ലാവര്ക്കും ഇപ്പോൾ ഭയം തന്നെ ആണ് , ചിന്നക്കനാലിൽ പ്രശനങ്ങൾ ഉണ്ടാക്കി നാടുകടത്തിയ ഒരു ആന ആണ് അരിക്കൊമ്പൻ എന്നാൽ ഈ ആന വളരെ പ്രശനങ്ങൾ ആണ് ഉണ്ടാക്കിവെച്ചിരിക്കുന്നത് , ആന ഇപ്പോൾ തമിഴ് നാട് മേഖലയിൽ ആണ് എന്നാൽ അവിടെ ജനവാസ മേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കി എന്നും പറയുന്നു , എന്നാൽ ഇപോൾ വീണ്ടും ജനവാസമേഖലയിലെത്തിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് ജീവനക്കാർ വീണ്ടും ഉൾവനത്തിലേക്ക് തുരത്തി. അപ്പർ കോതയാറിൽ നിന്ന് മാഞ്ചോല തേയിലത്തോട്ടത്തിലെ ജനവാസമേഖലയിലേക്കാണ് അരിക്കൊമ്പൻ എത്തിയത്.വീണ്ടും ജനവാസ മേഖലയിലെത്തിയതോടെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് ശക്തിപ്പെടുത്തി. നേരത്തെയുണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം ആറിൽ നിന്ന് 25ലേക്ക് ഉയർത്തിയിട്ടുണ്ട്.
കേരളവും തമിഴ്‌നാടും സംയുക്തമായാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്.കഴിഞ്ഞ മെയ് മാസത്തിലാണ് അരിക്കൊമ്പനെ പിടികൂടി മുണ്ടൻതുറൈ കടുവാസങ്കേതത്തിലേക്ക് മാറ്റിയത്. അതിനുശേഷം പലതവണ ആന ജനവാസമേഖലയായ മാഞ്ചോല എസ്‌റ്റേറ്റിൽ എത്തിയിരുന്നെങ്കിലും ആരെയും ഉപദ്രവിച്ചിരുന്നില്ല. പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പൻ ഇണങ്ങിയതായി വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു.എന്നാൽ ആന നിരീക്ഷണത്തിൽ തന്നെയാണ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,