എമ്പുരാൻ ഫസ്റ്റ് ലുക്ക് സിനിമയുടെ കഥ ഇങ്ങനെ

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ചിത്രം ആണ്.എമ്പുരാൻ ഫസ്റ്റ് ലുക്ക് വന്നത് സിനിമയുടെ കഥ ഇങ്ങനെ വരുന്നത്, കേരളത്തിലെ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും.കൈയില്‍ ഒരു മെഷീന്‍ ഗണ്ണുമായി ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്ന ഒരു വാര്‍ ഹെലികോപ്റ്ററെ നോക്കി നില്‍ക്കുന്ന ഖുറേഷി അബ്രാമിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. ഒരു ഗംഭീര സംഘട്ടനത്തിന് ശേഷമുള്ള നായകന്‍റെ നില്‍പ്പാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.

മലയാളത്തില്‍ ചരിത്ര വിജയം നേടിയ ലൂസിഫറിന്‍റെ തുടര്‍ച്ചയായി എത്തുന്ന എമ്പുരാന്‍റെ ആദ്യ ഷെഡ്യൂള്‍ ലഡാക്കില്‍ പൂര്‍ത്തിയായിരുന്നു. മഞ്ജു വാര്യരും ടോവിനോ തോമസും അടക്കം ആദ്യഭാഗത്തില്‍ അഭിനയിച്ച പലതാരങ്ങളും എമ്പുരാനിലും അണിനിരക്കും. സുജിത്ത് വാസുദേവാണ് ക്യാമറ, ദീപക് ദേവാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. മുരളീ ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന എമ്പുരാന്‍ മൂന്ന് ഭാഗങ്ങളുള്ള ഒരു ഫിലും ഫ്രാഞ്ചൈസിലെ രണ്ടാം ഭാഗമാണ്. എൽ 2 എംപുരാൻ ട്രൈലോജിയുടെ രണ്ടാം ഗഡുവാണ്, എംപുരാൻ വിവർത്തനം ചെയ്യുന്നത് ‘ ഒരു രാജാവിനേക്കാൾ കൂടുതൽ, ഒരു ദൈവത്തേക്കാൾ കുറവ്’ എന്നാണ്. ‘ലൂസിഫർ’ കഥാഗതിയുടെ നേരിട്ടുള്ള തുടർച്ചയല്ല, ആദ്യ ചിത്രത്തിന് മുമ്പും ശേഷവുമുള്ള സംഭവങ്ങളുടെ ഉൾക്കാഴ്ച നൽകുന്നതാണ് ഈ ചിത്രം.മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, അലക്‌സ് ഒ നെൽ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി നിരവധി താരനിര അണിനിരക്കുന്ന ചിത്രമാണ് മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്തത്.

Journalist, Blogger, Web Content Creator from God's own country

Related Posts

മമ്മൂട്ടിയും മോഹൻലാലും വരുന്നു ട്വന്റി-ട്വന്റി മോഡൽ ചിത്രം വരുന്നു

വീണ്ടും മമ്മൂട്ടിയും മോഹൻലാലും വരുന്നു ട്വന്റി-ട്വന്റി മോഡൽ വരുന്നു എന്നു റിപ്പോർട്ട് , മറ്റൊരു സിനിമ മേഖലയ്ക്കും ഇതുവരെ സാധ്യമാകാത്ത, മലയാളത്തിന് മാത്രം സ്വന്തമായ ഒരു ചിത്രമാണ് ട്വന്റി-ട്വന്റി. ഒരു സിനിമാ വ്യവസായത്തിലെ പ്രധാന നടീ-നടന്മാരെല്ലാം പ്രധാന…

ഗ്ലാമറസ് ലുക്കിൽ സാനിയ സോഷ്യൽ മീഡിയയിൽ വൈറൽ

മലയാളത്തിന്റെ യുവതാരനിരയിൽ ഏറെ ആരാധകരുള്ള നടിയാണ് സാനിയ അയ്യപ്പൻ. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ ഒരു പരസ്യവുമായി ബന്ധപ്പെട്ട സാനിയയുടെ വിഡിയോ ആണ് വൈറലാവുന്നത്. അതീവ ​ഗ്ലാമറസ് ലുക്കിലാണ് വിഡിയോയിൽ സാനിയ പ്രത്യക്ഷപ്പെടുന്നത്. ഡീപ്…

മമ്മൂക്കയുടെ ടര്‍ബോയില്‍ നിന്ന് അര്‍ജുന്‍ ദാസ് പിന്മാറി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വരാനിരിക്കുന്ന മാസ് ആക്ഷൻ ചിത്രമായ ടർബോ അടുത്തിടെ അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എഴുത്തുകാരനും സംവിധായകനുമായ മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ പ്രോജക്റ്റ്…

മദം പൊട്ടിയ കാട്ടാനയുടെ കുത്തേറ്റ് കുങ്കിയാന ചെരിഞ്ഞു

മദം പൊട്ടിയ കാട്ടാനയുടെ കുത്തേറ്റ് പേരെടുത്ത കുങ്കിയാന കൊല്ലപ്പെട്ടു തിങ്കളാഴ്ച ഹാസൻ ജില്ലയിലെ യസലൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ആഘോഷമായ ദസറ ജംബോ അർജുന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൈസൂരിലെ ദസറ ഘോഷയാത്രയിൽ ചാമുണ്ഡേശ്വരി ദേവിയുടെ പ്രതിമയ്‌ക്കൊപ്പം സ്വർണ്ണ ഹൗഡ…

അരിക്കൊമ്പന്റെ കാട് ഇനി ചിന്നക്കനാൽ റിസർവ് ഫോറസ്ററ് ആക്കുന്നു

അരികൊമ്പൻ ചിന്നക്കനാൽ റിസർവ് ഫോറസ്ററ് ആകുന്നു എന്ന വാർത്തകൾ പറയുന്നത് , ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ മരവിപ്പിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം….

വീടിന്റെ മുന്നിൽ ഉപ്പനെ കണ്ടാൽ ഈ നക്ഷത്രക്കാർ മഹാഭാഗ്യം കൈവരും

കേരളത്തിൽ സാധാരണ കാണാവുന്ന പക്ഷിയാണ് ചെമ്പോത്ത് . ഉപ്പൻ എന്നും അറിയപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അതിനോടടുത്ത പ്രദേശത്തും പ്രധാനമായും കണ്ടുവരുന്ന ഇവ കുയിലിന്റെ അടുത്ത ബന്ധുക്കളാണ്. നമ്മുടെയെല്ലാം വീടുകളിലെ സ്ഥിരം സന്ദർശകരായിരിക്കും കാക്ക,ഉപ്പൻ പോലുള്ള പക്ഷികളെല്ലാം. എന്നാൽ…

Leave a Reply

Your email address will not be published. Required fields are marked *