എമ്പുരാനിൽ നിന്നും കത്തനാരെ കാണാനെത്തിയ മോഹൻലാൽ, റോജിൻ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായയെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘കത്തനാർ’ സിനിമയുടെ സെറ്റ് സന്ദർശിച്ച് മോഹൻലാൽ. സെറ്റിലെത്തിയ മോഹൻലാൽ ഓരോരുത്തരോടും വിശേഷങ്ങൾ പങ്കുവെക്കുകയും സിനിമയ്ക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.കത്തനാർ സിനിമയ്ക്ക് വേണ്ടി കൊച്ചിയിലാണ് പ്രത്യേകം സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. സെറ്റ് ഗംഭീരമായിട്ടുണ്ടെന്നും സിനിമ അതിഗംഭീരമാവട്ടെ എന്നുമാണ് മോഹൻലാൽ അറിയിച്ചത്. നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്സ് ആൻഡ് വെർച്വൽ പ്രൊഡക്ഷൻസിലൂടെയാണ് അവതരണം.
അതുകൊണ്ട് തന്നെ വലിയ സെറ്റാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.എമ്പുരാൻ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മോഹൻലാലിന്റെ സെറ്റ് സന്ദർശനം. കത്തനാരിൽ മോഹൻലാൽ കാമിയോ റോളിൽ എത്തുമോ എന്നാണ് ചില പ്രേക്ഷകർ ചോദിക്കുന്നത്.ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ ആരംഭിച്ചിരിക്കുകയാണ്. ഇനിയും 150 ദിവസത്തെ ഷൂട്ടിംഗ് കൂടി ചിത്രത്തിന് ബാക്കിയുണ്ട്.ജയസൂര്യയുടെ കരിയറിലെ വ്യത്യസ്തമായ വേഷം തന്നെയാവും കത്താനാരിലേത്. ബോളിവുഡ് താരം അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൊറിയൻ വംശജനും കനേഡിയൻ പൌരനുമായ ജെ ജെ പാർക്ക് ആണ് കത്തനാരിൽ സ്റ്റണ്ട് കൊറിയോഗ്രാഫി നിർവഹിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,