തമിഴ് നടൻ സിമ്പു വിവാഹിതനാകുന്നു

Actor Simbu Getting Marriage:- തമിഴിന്റെ പ്രിയ താരം സിമ്പു വിവാഹിതനാകാൻ ഒരുങ്ങുന്നു. സിമ്പുവിന്റെ അച്ഛനായ ടി രാജേന്ദർ ആണ് ഈ കാര്യം പറഞ്ഞത്. അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയപ്പോൾ ആയിരുന്നു നടനും നിർമ്മാതാവും സംവിധായകനുമായ അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

” കാലചക്രം ഉരുളുമ്പോൾ താഴെ നിന്നവർ മുകളിലേക്ക് വരും. മുകളിൽ ഉള്ളവർ താഴെ പോകും. സിമ്പു ഉടൻ വിവാഹിതരാകുമെന്നും, ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായി നൽകുമെന്നാണ് രാജേന്ദർ പറഞ്ഞത്.

സിമ്പു അതിഥി വേഷത്തിലെത്തുന്ന മഹ എന്ന ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. യു ആർ ജലീൽ സംവിധാനം ചെയ്ത് മതി അഴഗൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഹൻസികയാണ് നായികയായെത്തുന്നത്. ഇരുവരും തമ്മിൽ മുൻപ് പ്രണയത്തിലാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു, പിന്നീട് ഇവർ പിരിഞ്ഞതായും റിപ്പോർട്ടുകൾ എത്തി. ഈ സാഹചര്യത്തിൽ മഹയിൽ സിമ്പു എത്തുമ്പോൾ, നോക്കിക്കാണുന്നത് എന്ന ചോദ്യത്തിന് സിമ്പു എന്റെ ഏറ്റവും നല്ല സുഹൃത്ത് ആണെന്നാണ് ഹൻസിക മറുപടി പറഞ്ഞത്. ഒരുകാലത്ത് തമിഴ് ഇൻഡസ്‌ട്രിയിൽ തിളങ്ങി നിന്ന താരമായിരുന്നു സിമ്പു. നിരവധി ഗാനങ്ങളിലൂടെയും താരം ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയിട്ടുണ്ട്.

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *