നസ്രിയ വന്നതിന് ശേഷം ഫഹദ് കൂടുതൽ ബെറ്റർ ആയി, മരുമകളെ കുറിച്ച് മനസ്സുതുറന്ന് ഫാസിൽ

Fasil’s Opinion about Nazriya:- നസ്രിയയെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ ഫാസിൽ. ഒരു അഭിമുഖത്തിൽ വെച്ചാണ് മകനെയും മരുമകളെ കുറിച്ചും ഫാസിൽ പറഞ്ഞത്.

നസ്രിയ അപ്ഡേറ്റഡ് ആണ്,എല്ലാ സിനിമകളും കാണും. പക്ഷെ പുള്ളിക്കാരി പ്രൊഫഷണൽ ആർട്ടിസ്റ് അല്ല, ആയിരുന്നിരിക്കാം. പക്ഷെ വിവാഹശേഷം കുടുംബബന്ധങ്ങളിൽ ആണ് കൂടുതൽ താല്പര്യം. ഫഹദുമായി വീടിന്റെ ഇന്റീരിയർ ചെയ്യുന്നു പെട്ടെന്ന് അഭിനയിക്കാൻ തോന്നിയ ഒരു കഥാപാത്രം മുന്നോട്ടുവന്നു കഴിഞ്ഞാൽ ചാടി വീഴും. ഇപ്പോഴും എനിക്ക് തോന്നുന്നത് അങ്ങനെയാണ്.
മലയാളത്തിൽ തന്നെ കഥ കേട്ടിട്ട് ഓ ഇത് ഞാൻ ചെയ്താൽ ശരിയാകില്ല എന്നു പറഞ്ഞു വിട്ടുകളയും. ഫഹദും നസ്രിയും തമ്മിൽ അങ്ങനെയൊരു സിങ്ക് ഉണ്ടെന്നും ഇവരുടെ പിതാവായ ഫാസിൽ പറഞ്ഞു.

ഫഹദ് അഭിനയിച്ച വിക്രം എന്ന പടം മലയാളത്തിൽ ഡബ്ബ് ചെയ്യാനായി ഫഹദിനെ വിളിച്ചപ്പോൾ പറഞ്ഞത് പറ്റില്ലാന്നായിരുന്നു കാരണം അതിന്റെ ഫയർ പോയി എന്നാണ് ഫഹദ് പറഞ്ഞത്. തമിഴിൽ ഡബ്ബിങ് ചെയ്തു പോയി കഴിഞ്ഞപ്പോൾ അതിന്റെ ഫയറു പോയി. മലയാളത്തിൽ ആർട്ടിഫിഷ്യൽ ആകാൻ താൽപര്യം ഇല്ല എന്നാണ് ഫഹദ് പറഞ്ഞത്. ഈ ഒരു സംഭവം തന്നെ നസ്രിയക്കും ഉണ്ടായിരുന്നു. ഒരു തെലുങ്ക് ചിത്രം മലയാളത്തിൽ ഡബ്ബ് ചെയ്യാൻ പറഞ്ഞപ്പോൾ നസ്രിയയും ഇതേ മറുപടി തന്നെയാണ് ഫയർ പോയി എന്ന്. നസ്രിയ വന്നതിനു ശേഷം ഫഹദ് ഒന്നുകൂടി ബെറ്റർ ആയെന്നും ഫാസിൽ പറഞ്ഞിരുന്നു അല്ലായിരുന്നെങ്കിൽ വേറെ വല്ലവഴിക്കും പോയേനെ നസ്രിയയുടെ സാന്നിധ്യം ഫഹദിന് ഭയങ്കര ഹെൽപ് ഫുൾ ആണെന്നും ഫാസിൽ പറഞ്ഞിരുന്നു.

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *