പട്ടുസാരിയിൽ നവവധുവിനെ പോലെ സുന്ദരിയായി ദിൽഷ പ്രസന്നൻ

Bigg Boss Winner Dilsha Prasanann Photoshoot:- ബിഗ് ബോസ് നാലാം സീസണിന്റെ വിജയ കിരീടം ചൂടിയ താരമാണ് ദിൽഷ പ്രസന്നൻ. എന്നാൽ പലരും ദിൽഷ സമ്മാനത്തിന് അർഹയല്ല എന്ന തരത്തിലുള്ള ആക്ഷേപങ്ങളും താരത്തിനെതിരെ വരുന്നുണ്ട്. ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണനുമായുള്ള പ്രശ്നങ്ങളാണ് ഇത്തരത്തിൽ വരുന്ന വിമർശനങ്ങൾക്ക് കാരണം. എന്നാൽ ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് ചെവികൊടുക്കാൻ ദിൽഷ തയ്യാറുമല്ല.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലും ആണ് ഇപ്പോഴിതാ ദിൽഷ പങ്കുവെച്ച ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നവവധുവിനെ പോലെ പട്ടുസാരിയിൽ വളരെ സുന്ദരിയാണ് ദിൽഷ എത്തിയിരിക്കുന്നത്. പിങ്ക് ബോർഡറുള്ള പച്ച പട്ടുസാരിയാണ് താരം ധരിച്ചിരിക്കുന്നത്. സഹസ്ര ബ്രൈഡൽ സ്റ്റുഡിയോയാണ് താരത്തിന്റെ മേക്കവറിന് പിന്നിൽ.

” നിങ്ങളുടെ മനോഭാവം നിങ്ങളുടെ മൂല്യങ്ങളുടേയും വിശ്വാസങ്ങളുടെയും പ്രതീക്ഷകളുടെയും ആവിഷ്കാരങ്ങൾ ആണെന്നാണ് ചിത്രത്തിൽ ദിൽഷ കുറിച്ചിരിക്കുന്നത്. ട്രഡീഷണൽ സ്റ്റൈലിലുള്ള ആഭരണങ്ങളാണ് ദിൽഷ ധരിച്ചിരിക്കുന്നത്. ടൂൾ ബോക്സ് വെഡിങ് ആണ് ഈ ഫോട്ടോ ഷൂട്ടിന് പിന്നിൽ. ഇതിനോടകം തന്നെ താരത്തിന്റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായി എന്നു തന്നെ പറയാം. നിരവധിപേരാണ് താരത്തിന്റെ ഫോട്ടോഷൂട്ടിന് കമന്റുകൾ നൽകിയിരിക്കുന്നത്.

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *