ഇതൊരു “തൊന്തരവ” ഗോപിസുന്ദറിന്റെയും അമൃത സുരേഷിനെയും റൊമാന്റിക് ആൽബം പുറത്തിറങ്ങി

അമൃത സുരേഷ് ഗോപി സുന്ദറും ഒന്നിച്ചഭിനയിച്ച റൊമാന്റിക് ആൽബം “തൊന്തരവ” എന്ന മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു. ബി കെ ഹരിനാരായണനാണ് ആൽബത്തിലെ വരികൾ എഴുതിയത്. ഇരുവരുടെയും, യാത്രകളും പ്രണയാർദ്ര നിമിഷങ്ങളാണ് ഈ മ്യൂസിക്കൽ റൊമാന്റിക് ആൽബത്തിലുള്ളത്. ഗോപി സുന്ദറും അമൃതാ സുരേഷും തന്നെയാണ് ഇതിൽ പാട്ടു പാടിയിരിക്കുന്നത്. ആലാപനത്തിലെ വ്യത്യസ്തത കൊണ്ട് തന്നെ ഈ മ്യൂസിക്കൽ ആൽബം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു നിരവധി പേരാണ് ഇതിന് കമന്റുകളുമായി എത്തുന്നത്.

വളരെ കുറച്ചു നാൾ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംഗീതസംവിധായകനാണ് ഗോപിസുന്ദർ. ഇദ്ദേഹം നിരവധി പരസ്യ ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അൻവർ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ  ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രിയ ഗായികയാണ് അമൃത സുരേഷ്. നിരവധി സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. മൂന്നുമാസത്തെ പ്രണയത്തിനൊടുവിലാണ് ഗോപി സുന്ദറും അമൃതയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഇവരുടെ ഫോട്ടോകൾക്ക് നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ഈ പരാമർശങ്ങൾക്ക് തക്ക മറുപടിയും ഈ താരജോഡികൾ നൽകുന്നുണ്ട്.

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *