റോബിൻ ” എന്റെത് ” പ്രണയം സമ്മതിച്ച് ആരതി, അടുത്ത സെലിബ്രിറ്റി കപ്പിൾസ് എന്ന് ആരാധകർ – Robin Radhakrishnan

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോക്സിന്റെ നാലാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ. അതുകൊണ്ടുതന്നെ മറ്റു സഹ താരങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയൊരു ആരാധകവൃന്ദം തന്നെ റോബിന് ഉണ്ടായിരുന്നു.

ഷോയിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം നിരവധി അഭിമുഖങ്ങളിലും ഉദ്ഘാടന വേദികളിലും നിറസാന്നിധ്യമായി റോബിൻ മാറിക്കഴിഞ്ഞു. ഇപ്പോൾ റോബിനൊപ്പം ഉയർന്ന പേരാണ് ആരതി പൊടിയുടെ. അവതാരികയും ഡിസൈനറുമാണ് ആരതി. റോബിനെ അഭിമുഖം ചെയ്ത കൂട്ടത്തിൽ തന്നെ നോക്കിയിരുന്ന ഈ പെൺകുട്ടി പിന്നീട് ട്രോളുകൾക്ക് ഇരയായി മാറുകയായിരുന്നു.

പിന്നീട് റോബിനും ആരതിയുമായി നിരവധി ഫോട്ടോ ഷൂട്ടുകളും എത്തിയിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ പോകുകയാണെന്ന് രീതിയിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇപ്പോൾ ഇരുവരും ചേർന്ന് പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ വീഡിയോക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. മൈൻ എന്നാണ് ക്യാപ്ഷനായി ആരതി നൽകിയിരിക്കുന്നത്. ഡോക്ടർ റോബിൻ എന്റെത് എന്ന് പറഞ്ഞതോടു കൂടി ഇരുവരും പ്രണയത്തിലാണെന്നാണ് ആരാധകർ പറയുന്നത്. നെക്സ്റ്റ് സെലിബ്രിറ്റി കപ്പിൾസ് എന്നും ആരാധകർ ഇവരെ കുറിച്ച് പറയുന്നുണ്ട്.Robin Radhakrishnan

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *