മലയാളികൾക്ക് സുപരിചിതയാണ് ബഷീർ ബഷി. ബിഗ് ബോസിലൂടെയാണ് ബഷീർ ബഷി ആരാധകർക്ക് സുപരിചിതനാകുന്നത്. രണ്ടു ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന വ്യക്തി എന്ന നിലയിലാണ് ബഷീർ ബഷി തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ടത്. ഭാര്യമാരായ സുഹാനയെയും, മഷുറയെയും സോഷ്യൽ മീഡിയ വഴിഎല്ലാവർക്കും പരിചിതമാണ്.യു ട്യൂബ് വീഡിയോകളിലൂടെയും നിരവധി റീലു കളിലൂടെയും സുപരിചിതമാണ് ഇവരുടെ കുടുംബം. ഇപ്പോൾ ഒരു സന്തോഷവാർത്തയും ആയാണ് ബഷീർ ബഷി എത്തിയിരിക്കുന്നത്.
രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണെന്നുള്ള വിവരം ബഷീർ യൂട്യൂബ് വീഡിയോയിലൂടെയാണ് അറിയിച്ചത്. നിരവധി താരങ്ങളും ഇവരുടെ വീഡിയോയ്ക്ക് താഴെയായി കമന്റുകൾ നൽകുന്നുണ്ട്. പിരീഡ്സ് മിസ്സ് ആയിട്ട് കുറച്ചുദിവസമായി എന്നും, ഇത് പറയുമ്പോൾ നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാകും എന്നെനിക്കറിയാം. ഞാൻ പ്രഗ്നന്റ് ആണെന്ന രീതിയിൽ ഉള്ള വാർത്തകൾ ഇതിന് മുൻപും വന്നിരുന്നു.
ഞാൻ ഒരു അമ്മയാകാൻ പോകുന്ന ഫീൽ ആണ്. സൈഗു വലുതായല്ലോ ഇനി കളിപ്പിക്കാൻ ഒക്കെ കൊച്ചൊക്കെ ആവാം എന്നും സോനു പറയുന്നുണ്ടായിരുന്നു. നേരത്തെ ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് റിസൾട്ട് ആണ് ലഭിച്ചതെന്നും ഇപ്പോൾ പോസിറ്റീവ് ആയപ്പോൾ വളരെ സന്തോഷവതിയാണെന്നും മഷൂറ പറയുന്നുണ്ട്. സുനുവും സൈഗുവുമെല്ലാം കുഞ്ഞ അതിഥിക്കായുള്ള കാത്തിരിപ്പിലാണ്.
Be First to Comment