ഉറക്കെ പുഞ്ചിരിക്കൂ, നല്ല മനുഷ്യർക്ക് നല്ല ദിവസം ആശംസിക്കുന്നു, ചിത്രങ്ങൾ പങ്കുവെച്ച് അമൃത സുരേഷ് – Amrutha Suresh

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ  ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രിയ ഗായികയാണ് അമൃത സുരേഷ്. നിരവധി സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. പിന്നീട് സഹോദരിയായ അഭിരാമിക്കൊപ്പം ചേർന്ന് അമൃതംഗമയ മ്യൂസിക് ബാന്റും ഇവർ തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ്. Amrutha Suresh

ഇപ്പോൾ താരം വർക്കൗട്ട് ദൃശ്യങ്ങളുമായിആണ് എത്തിയിരിക്കുന്നത്. കൈയ്യിൽ സൂര്യകാന്തിപ്പൂവും പിടിച്ചാണ് താരം ചിത്രങ്ങൾക്കു പോസ് ചെയ്തിരിക്കുന്നത്. ഇന്നു കുറച്ചു കലോറി കുറച്ചു ഉറക്കെ പുഞ്ചിരിക്കു നല്ല മനുഷ്യർക്ക് നല്ല ദിവസം ആശംസിക്കുന്നു എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി താരം നൽകിയിരിക്കുന്നത്.

ഈയടുത്ത് സംഗീതസംവിധായകനായ ഗോപിസുന്ദറു മായുള്ള അടുപ്പമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ നിന്ന് വിമർശനങ്ങൾ നേരിടേണ്ടിവന്നത്. മൂന്നുമാസത്തെ പ്രണയത്തിനൊടുവിലാണ് ഗോപി സുന്ദറും അമൃതയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഇവരുടെ ഫോട്ടോകൾക്ക് നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ഈ പരാമർശങ്ങൾക്ക് തക്ക മറുപടിയും ഈ താരജോഡികൾ നൽകുന്നുണ്ട്

വളരെ കുറച്ചു നാൾ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംഗീതസംവിധായകനാണ് ഗോപിസുന്ദർ. ഇദ്ദേഹം നിരവധി പരസ്യ ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അൻവർ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *