വീട്ടിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്ത്‌ ഹരിശ്രീ അശോകനും കുടുംബവും

വീട്ടിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്ത്‌ ഹരിശ്രീ അശോകനും കുടുംബവും. ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗണിൽ നിന്ന് ഏറ്റവുമൊടുവിൽ ഇന്ത്യയിലെത്തിയ വാഹനമായ വെർഡ്യൂസ് സെഡാൻ മോഡൽ സ്വന്തമാക്കി അർജുൻ അശോകൻ. ഫോക്സ്വാഗണിന്റെ മുവാറ്റുപുയിലെ ലീഡർഷിപ്പ് ഇ വി എം ഫോക്സ്വാഗണിൽ നിന്നാണ് ഇവർ വാഹനം സ്വന്തമാക്കിയത്. ഹരിശ്രീ അശോകനും ഭാര്യയും ചേർന്നാൽ വാഹനത്തിന്റെ താക്കോൽ സ്വന്തമാക്കിയത്.11.21 ലക്ഷം രൂപ മുതൽ 15.7 ലക്ഷം രൂപയാണ് ഈ വാഹനങ്ങളുടെ എക്സ് ഷോറൂം വില.

അച്ഛനായ ഹരിശ്രീ അശോകനെ പോലെ സഹനടനായും വില്ലനായും നായകരായ മലയാളസിനിമയിൽ നിൽക്കുന്ന താരമാണ് അർജുൻ അശോകൻ. പറവ, മന്ദാരം, ബിടെക്, വരത്തൻ, ജൂൺ, ഉണ്ട, ജാൻ എ മൻ, അജഗജാന്തരം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് അർജുൻ അശോകൻ. 2018ൽ പ്രണയിനിയും എറണാകുളം സ്വദേശിനിയുമായ നിഖിതയെയാണ് അർജുൻ വിവാഹം കഴിച്ചത്, അൻവി എന്നൊരു മകളും ഇവർക്കുണ്ട്. കാൻഡി വൈറ്റ് നിറമാണ് കാറിന്. അച്ഛനും അമ്മക്കും ഭാര്യക്കും മകൾക്കു ഒപ്പം വാഹനത്തിന് അടുത്തു നിൽക്കുന്ന ചിത്രവും അർജുൻ അശോകൻ പങ്കു വെച്ചിട്ടുണ്ട്. താങ്ക്യൂ ഇവി എം വോക്സ് വാഗൺ സ്പെഷ്യൽ താങ്ക്സ് ബേസിൽ ജോയി എന്ന അടിക്കുറിപ്പോടുകൂടിയാണ് അർജുൻ അശോകൻ ചിത്രങ്ങൾ വച്ചിരിക്കുന്നത്.

Leave a Comment