ആറു വർഷത്തിനു ശേഷം താടി വടിച്ച് നടൻ കാർത്തി

ആറു വർഷത്തിനു ശേഷം താടി എടുത്ത് നടൻ കാർത്തി. നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് കാർത്തി. നിരവധി സിനിമകളിലൂടെ താടിയും മീശയും ആയി ആരാധകരെ കീഴടക്കിയതാരമാണ് കാർത്തി. ഇപ്പോൾ ക്ലീൻഷേവ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

” കംഫർട്ട് സോണിൽ നിന്നും പുറത്തു കടക്കുന്നത് വളരെ ഭയാനകമാണ് എന്നാൽ ഒരിക്കൽ അത് ചെയ്താൽ പിന്നെ അതത്ര മോശമല്ല “എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. ദേവ്, കൈതി തുടങ്ങിയ നിരവധി സിനിമകളിൽ താടി വളർത്തിയ ലുക്കിലാണ് താരം എത്തിയത്.

പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് ആണോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. പൊന്നിയൻ സെൽവൻ ആണ് കാർത്തിയുടെ ഏറ്റവും പുതിയ ചിത്രം വന്തിയ ദേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി ചിത്രത്തിൽ അവതരിപ്പിക്കുന്നത് . സെപ്റ്റംബർ 30 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിരുമൻ, സർദാർ എന്നിവയാണ് മറ്റു പുതിയ പ്രോജക്ടുകൾ.

പരുത്തിവീരൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത് വളരെ മികച്ച പ്രകടനമാണ് താരം ചിത്രത്തിൽ കാഴ്ചവച്ചത്. മദ്രാസ്, പയ്യ, നാൻ മഹാൻ അല്ലൈ, കൈതി, സിരുത്തൈ , തീരൻ, സുൽത്താൻ എന്നിവയാണ് കാർത്തിയുടെ ഹിറ്റ് ചിത്രങ്ങൾ.