Actor Nivin Pauly and Son:- മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നിവിൻപോളി.2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് നിവിൻ പോളി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. സിനിമയിൽ യാതൊരു കുടുംബ പാരമ്പര്യവുമില്ലാതെ വെള്ളിത്തിരയിലേക്ക് കടന്നു വരുന്ന പല യുവ നടന്മാരും ഉണ്ടാകും, എന്നാൽ അവരിൽ കുറച്ചു പേർ മാത്രമേ സിനിമയിൽ സജീവമായി നിൽക്കൂ. അത്തരത്തിൽ സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് നിവിൻ പോളി.
ഇപ്പോൾ മകൻ ദാവീദിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ചിത്രം നിവിൻ പോളി മകന്റെ ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ദാവീദിനു ചിത്രം കണ്ട് പലരും നിവിൻപോളിയുടെ കുട്ടിക്കാലത്തെ ചിത്രമാണെന്ന് തെറ്റിദ്ധരിച്ചിരുന്നു, അച്ഛന്റെ പഴയകാല ചിത്രവുമായി മക്കത്തെ ചിത്രത്തിലെ വളരെയധികം സാമ്യമുണ്ട്. നിരവധി താരങ്ങളാണ് കുട്ടി നിവിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ,സഞ്ജു ശിവറാം,സിജു വിൽസൺ,ലാൽജോസ്, രമേഷ് പിഷാരടി, ആർ ജെ മിഥുൻ തുടങ്ങിയ താരങ്ങളും ദാവിദിന് പിറന്നാളാശംസകൾ നേർന്നിട്ടുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യർ, രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്നീ ചിത്രങ്ങളാണ് നിവിൻ പോളിയുടെതായി ഇനി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.