ഗോവയിൽ വെക്കേഷൻ ആസ്വദിച്ച് ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ – Actress Aishwarya Lekshmi

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസിൽ ഇടംനേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ്.വെക്കേഷൻ യാത്രകൾ ഇഷ്ടപ്പെടുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. ഒരു വർഷം മുന്നേ ലക്ഷ്മി പോയ ഗോവൻ കാഴ്ചകളാണ് ഇൻസ്റ്റഗ്രാമിലൂടെ ഇപ്പോൾ വീണ്ടും താരം പങ്കു വെച്ചിരിക്കുന്നത്. നിരവധിപേരാണ് ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.(Actress Aishwarya Lekshmi)

ടോവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി ആരാധകരുടെ പ്രിയ താരമായി മാറിയത്. അപർണ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഐശ്വര്യ അവതരിപ്പിച്ചത്, മായാ നദിയിലെ ഗാനങ്ങളും വളരെ സ്വീകാര്യത നേടിയിരുന്നു. ഫഹദ് ഫാസിൽ നായകനായ വരത്തൻ എന്ന ചിത്രത്തിലും ഒരു മികച്ച വേഷത്തിൽ ഐശ്വര്യ ലക്ഷ്മി എത്തിയിരുന്നു.

പിന്നീട് ആസിഫ് അലി നായകനായെത്തിയ വിജയ് സൂപ്പറും പൗർണമി എന്ന ചിത്രത്തിലും ഐശ്വര്യ നായികയായി എത്തി മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും തിരക്കുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. ജഗമേ തന്തിരം, ആക്ഷൻ, പുത്തൻ പുതു കാലൈ വിടാതെ തുടങ്ങിയ ചിത്രങ്ങളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ഗാർഗി എന്ന സിനിമയാണ് ഐശ്വര്യ അവസാനമായി അന്യഭാഷയിൽ അഭിനയിച്ച ചിത്രം ഈ ചിത്രം താരം തന്നെയാണ് നിർമ്മിച്ചത്.