മലയാളത്തിലെ പ്രിയതാരമാണ് അഭിനേത്രിയും മോഡലുമായ അഞ്ജലി അമീർ. മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി സുപരിചിതയായത്. നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ വനിത എന്ന പ്രത്യേകതയും അഞ്ജലിക്കുണ്ട്.സുവർണ്ണ പുരുഷൻ,സൂചിയും നൂലും എന്ന തെലുഗു ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. Actress Anjali Ameer
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ്. വിമർശകർക്ക് മറുപടിയുമായി അഞ്ജലി എത്തിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
” വസ്ത്രധാരണത്തിൽ പ്രകോപിതരായവർക്കുവേണ്ടി ഈ ചിത്രങ്ങൾ സമർപ്പിക്കുന്നു ” എന്ന കമന്റോടുകൂടി ആണ് ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പിങ്ക് കളർ മോഡേൺ ഔട്ട് ഫിറ്റിലുള്ള ഡ്രെസ്സിൽ ആണ് താരം എത്തിയിരിക്കുന്നത്. സ്മാർട്ട് വെഡിങ് ഫോട്ടോഗ്രാഫി ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്, സന്തോഷാണ് മേക്കപ്പിന് പിന്നിൽ.
ലൈംഗികാതിക്രമകേസിൽ ആക്ടിവിസ്റ്റും എഴുത്തുകാരനായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതിവിധിയിൽ യുവതിയുടെ വസ്ത്രധാരണം പ്രകോപനകരമായിരുന്നു എന്നാണ് വാദങ്ങൾ ഉയർന്നത്. എന്നാൽ ഇതിനെതിരെ വിമർശനമുന്നയിച്ചാണ് ഫോട്ടോ ഷൂട്ട് ചെയ്തത് എന്നാണ് പ്രേക്ഷകർ പറയുന്നത്. അഞ്ജലി യുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്