തെമ്മാ തെമ്മാ തെമ്മാടി കാറ്റേ… പുതു ചിത്രങ്ങളുമായി എസ്തർ അനിൽ – Actress Esther Anil

ബാലതാരമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് എസ്തർ. ജയസൂര്യ പ്രധാനവേഷത്തിലെത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. ജിത്തു ജോസഫിനെ സംവിധാനത്തിൽ മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ ദൃശ്യത്തിലൂടെ ആണ് എസ്തർ മലയാളികളുടെ ശ്രദ്ധ നേടിയത് . (Actress Esther Anil)

പിന്നീട് ദൃശ്യത്തിലെ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലുമാണ്. വെള്ള കളർ ടോപ്പും ജീൻസും ധരിച്ച ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ലേസി സാറ്റർഡേ, വൈബ് ഓൺ തെമ്മാ, തെമ്മാ എന്ന ക്യാപ്ഷനോടുകൂടിയാണ് എസ്തർ വീഡിയോസും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്. ഇതിനു മുൻപും നിരവധി ഫോട്ടോഷൂട്ടുകൾ താരം പങ്കുവച്ചിട്ടുണ്ട് അതെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഫ്ലവേഴ്സിലെ ടോപ് സിംഗർ റിയാലിറ്റിഷോയിൽ അവതാരകയായും താരം പ്രവർത്തിച്ചിട്ടുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ഉള്ളത്. മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട് കമലഹാസൻ നായകനായ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപ നാശനം എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.

മോഡേൺ വേഷങ്ങൾ ധരിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ടിന് വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും അതൊന്നും എസ്തർ മറുപടി നൽകാറില്ല.

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *