Actress Lena Latest Photo:- മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ലെന. ശക്തമായ പല വേഷങ്ങളിലൂടെ അന്യ ഭാഷ ചിത്രങ്ങളിലും മലയാളത്തിലും തന്റെതായ ഇടം നേടിയ താരമാണ് ലെന.
ഇപ്പോൾ തലമൊട്ടയടിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് ലെന പങ്കു വെച്ചിരിക്കുന്നത്. “എന്റെ തലമുടി ഷേവ് ചെയ്തപ്പോൾ ദി മാട്രിക്‌സ് ഡി പ്രോഗ്രാമിൽ പ്ലഗ് ഇൻ ചെയ്തതിന്റെ തെളിവ് കിട്ടി” എന്ന് പറഞ്ഞാണ് ലെന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്.
2011 പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയാണ് ലെനയുടെ സിനിമ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത് പിന്നീട് സ്നേഹവീട് ഈയടുത്തകാലത്ത്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം, ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ, സാജൻ ബേക്കറി. തുടങ്ങിയ നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധ നേടിയിട്ടുണ്ട്. മന ശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.പിന്നീടാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. തുടർന്ന് നടിയായും സഹ നടിയായും നിരവധി ചിത്രങ്ങളിലൂടെ താരം നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ലെനയുടെ ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.