കൈയ്യിൽ ഗ്ലാസ്‌,മിനി സ്‌കേർട്ടിൽ “ഹേ മേരാ ദിൽ” എന്ന ഗാനത്തിന് ചുവടുകൾവെച്ച് മാളവിക – Actress Malavika Menon Viral Video

Actress Malavika Menon Viral Video:- കിടിലൻ ഫോട്ടോ ഷൂട്ടുകളിലൂടെയും, മേക്കോവർ വീഡിയോകളിലൂടെയും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന യുവ നായികമാരിൽ ശ്രദ്ധേയയായ താരമാണ് മാളവിക മേനോൻ. പത്തുവർഷമായി അഭിനയരംഗത്ത് സജീവമായ താരമാണ് മാളവിക. ഇപ്പോൾ താരം പങ്കുവെച്ച കിടിലൻ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മിനി സ്റ്റേട്ടിൽ വളരെ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ഹേ മേരാ ദിൽ എന്ന് തുടങ്ങുന്ന ഗാനത്തിനും താരം നൃത്ത ചുവടുകൾ വയ്ക്കുന്നുണ്ട്. ഇതിനോടകം തന്നെ മാളവികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി എന്നുതന്നെ പറയാം.

നിദ്ര എന്ന സിനിമയിലൂടെയാണ് മാളവിക ആദ്യം അഭിനയരംഗത്തേക്ക് എത്തിയത് പിന്നീട് ഹീറോ,916, നടൻ, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിൽ ക്യാരറ്റർ റോളുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ജോസഫ്,പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയമാകുന്നത്. ആറാട്ട്,ഒരുത്തി, സി ബി ഐ ഫൈവ്,പുഴു തുടങ്ങിയ ചിത്രങ്ങളിലും മാളവിക ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ഫോട്ടോസും വീഡിയോസും റീലുകളുമെല്ലാം ഇതിനോടകംതന്നെ വൈറലാണ്. നിരവധി പേരാണ് ഇപ്പോൾ മാളവികയുടെ പുതിയ വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നത്.

Leave a Comment