ചൂട് കൂടുന്നു നിങ്ങളുടെ മനസ്സിൽ എന്താണ്? കറുപ്പഴകിൽ സുന്ദരിയായി മമത മോഹൻദാസ് – Mamta Mohandas Viral Video

Mamta Mohandas Viral Video:- മയൂഖം എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തി ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച താരമാണ് മമ്ത മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കു വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലാണ്. കറുപ്പ് ഔട്ട്‌ ഫിറ്റിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.

“ചൂട് കൂടുന്നു ഈ വേനൽക്കാലത്ത് നിങ്ങളുടെ മനസ്സിൽ എന്താണ് ” എന്നാണ് ചിത്രങ്ങൾക്കൊപ്പം മമ്ത എഴുതിയത്. മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾ നൽകാൻ തരത്തിന് ആയിട്ടുണ്ട്. മമ്മൂട്ടി നായകനായ ബസ് കണ്ടക്ടർ, ലങ്ക, മധു ചന്ദ്രലേഖ, ബിഗ്‌ബി തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. രണ്ടുതവണ ക്യാൻസർ ശരീരം കീഴ്പ്പെടുത്തിയിട്ടും അതിനെ അതിജീവിച്ചു സിനിമാലോകത്തെക്ക് താരം ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സൗബിൻ നായകനായ മ്യാവൂ എന്ന ചിത്രമാണ് മമ്തയുടേതായി അടുത്ത് റിലീസ് ചെയ്ത ചിത്രം .
മഹേഷും മാരുതിയും, രാമസേതു, ജൂതൻ, അൺലോക്ക് തുടങ്ങിയവയാണ് താരത്തിന്റേതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ഇതുകൂടാതെ അന്യഭാഷാ ചിത്രങ്ങളും ഉണ്ട് തമിഴിൽ ഉമൈ മിഴികൾ, തെലുങ്കിൽ രുദ്രാഗി ആണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ദുബായ് ഐ.ഐ. എഫ്. എ അവാർഡിൽ എത്തിയപ്പോൾ ഉള്ള ദൃശ്യങ്ങളാണിത്. ഫൈസൽ ആണ് വീഡിയോ പകർത്തിയിരിക്കുന്നത് രഞ്ജു രഞ്ജിമാർ ആണ് താരത്തിന്റെ മേക്കപ്പിന് പിന്നിൽ.