നിറവയറിൽ കിടിലൻ ഫോട്ടോഷൂട്ടുമായി തെന്നിന്ത്യൻ താര സുന്ദരി നമിത – Actress Namitha Latest Photoshoot

Actress Namitha Latest Photoshoot :- തെന്നിന്ത്യൻ സിനിമാലോകത്തെ ഏവർക്കും സുപരിചിതയായ താരമാണ് നമിത. ചില വേഷങ്ങളിലൂടെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് നമിത. അന്യഭാഷാ ചിത്രങ്ങളിൽ ആണ് താരം കൂടുതൽ വേഷമിടുന്നത്. തമിഴ്, തെലുങ്ക്,കന്നഡ തുടങ്ങിയ ഭാഷകളിലും മികച്ച പ്രകടനമാണ് താരം കാഴ്ച്ച വെച്ചത്.

നിറവയറിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായാണ് നമിത എത്തിയിരിക്കുന്നത്. പർപ്പിൾ കളറിലുള്ള ഡിസൈൻ ഗൗൺ ആണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്. മാതൃത്വം എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ് എന്ന് കുറിപ്പോടുകൂടിയാണ്, നമിത ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Actress Namitha Latest Photoshoot
Actress Namitha Latest Photoshoot

2017 നവംബറിലായിരുന്നു നമിതയുടെ വിവാഹം. സുഹൃത്തായ വിരേന്ദ്ര ചൗധരിയെ ആണ് താരം വിവാഹം കഴിച്ചത്. വിവാഹശേഷം അഭിനയത്തിൽ നിന്നും താരം താൽക്കാലികമായി വിട പറഞ്ഞിരുന്നു. മലയാളം സിനിമയായ പുലിമുരുകനിലും താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

വയർ കാണാൻ പറ്റുന്ന രീതിയിൽ ആണ് താരം ഫോട്ടോസിൽ ഉള്ളത്. ഒരു നല്ല അമ്മയാകാൻ നിങ്ങൾ എപ്പോഴും എളിമയുള്ള ഒരു വിദ്യാർത്ഥി ആകണം എന്നാണ് ചിത്രത്തിനൊപ്പം നമിത കുറിച്ചിരിക്കുന്നത്. ഇതിനു മുൻപും ഇത്തരത്തിലുള്ള ഫോട്ടോ ഷോട്ടുകളുമായി താരം മുൻപും എത്തിയിട്ടുണ്ട്.

Actress Namitha Latest Photoshoot
Actress Namitha Latest Photoshoot

Leave a Comment