ആ അവസ്ഥയിൽനിന്ന് ഇവിടം വരെ എത്തിയില്ലേ ഭഗവാനാണ് കാരണം, നൃത്തവേദിയിൽ മനസ്സുതുറന്ന് നവ്യ നായർ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് നവ്യനായർ. അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ നായർ ആരാധകരുടെ മനസ്സിൽ ഇടം നേടിയത്.

പിന്നീട് ഒട്ടനവധി നിരവധി കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കാൻ താരത്തിനായി. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു മാറിയ താരം.

വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരു ഒരുത്തി എന്ന സിനിമയിലൂടെ ഒരു ഗംഭീര തിരിച്ചു വരവും നവ്യ തിരിച്ചെത്തിയിരുന്നു.

വീണ്ടും നൃത്തത്തിൽ സജീവമായ താരം മകനും ഒന്നിച്ച് ഡാൻസ് വേദിയിൽ എത്തുന്ന വിശേഷങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ആർ എൽ വി കോളേജിൽ ഭരതനാട്യം അവതരിപ്പിക്കാനായി ആണ് താരം എത്തിയത്.നടിയും നർത്തകിയുമായ ഊർമ്മിള ഉണ്ണിയുടെ അനുഗ്രഹം വാങ്ങിച്ചു കൊണ്ടാണ് നവ്യാനായർ നൃത്തവേദിയിൽ എത്തുന്നത് ഈ അവസരത്തിൽ മകനും നവ്യ നായർക്കൊപ്പം ഉണ്ടായിരുന്നു.

വീണ്ടും നൃത്തവേദിയിൽ എത്തുന്ന സന്തോഷവും നവ്യ നായർ പങ്കുവെക്കുന്നുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ കരയുന്ന വീഡിയോ എല്ലാവരും കണ്ടു കാണും ഇപ്പോഴും പലരും ആ വീഡിയോ ഇടയ്ക്കിടെ എനിക്ക് ഫോർവേഡ് ചെയ്തു തരും അപ്പോഴെല്ലാം അത് തുറന്നു ഒരുവട്ടമെങ്കിലും ഞാൻ കാണും. ആ അവസ്ഥയിൽ നിന്നും ഭഗവാൻ എന്നെ ഇവിടെ വരെ എത്തിച്ചില്ലെ എന്ന് അപ്പോൾ ഞാൻ ചിന്തിക്കാറുള്ളത് എന്നാണ് വേദിയിൽ വെച്ച് നവ്യ നായർ പറഞ്ഞത്. (Navya Nair)

Leave a Comment