എറണാകുളം: മലയാളികളുടെ പ്രിയ താരങ്ങളാണ് റബേക്കയും ഗോപികയും, മിനിസ്ക്രീൻ പരമ്പരകളിലൂടെ ആണ് ഇരു താരങ്ങളും മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സിനിമയിലൂടെയാണ് ഗോപിക എന്ന താരം അഞ്ജലി എന്ന കഥാപാത്രമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.
ഈ സീരിയലിൽ സജിൻ അവതരിപ്പിക്കുന്ന ശിവൻ എന്ന കഥാപാത്രത്തിന്റെ പെയർ ആയിട്ടാണ് ഗോപിക ഈ സീരിയലിൽ എത്തുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലൂടെ അപേക്ഷയുടെ പ്രിയങ്കരനായി മാറിയ താരമാണ് റെബേക്ക, സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
ഇപ്പോൾ റെബേക്കയും ഗോപികയും പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഓണം സ്പെഷ്യൽ ചിത്രങ്ങളുമായിട്ടാണ് താരങ്ങൾ എത്തിയിരിക്കുന്നത്. സെറ്റ് സാരിയിൽ അതീവ സുന്ദരികളായാണ് ഇരു താരങ്ങളും എത്തിയിരിക്കുന്നത്. ഇതിനോടകംതന്നെ രണ്ടു സുന്ദരിമാരുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു നിരവധി പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.
ഗോപിക എന്ന പേരിനേക്കാൾ ഉപരി അഞ്ജലി എന്ന പേരിലൂടെ ആണ് ആരാധകർ താരത്തെ അറിയുന്നത്. ശിവാഞ്ജലി പ്രണയം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ബാല താരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഗോപിക. മോഹൻലാലിന്റെ മകളായി ബാലേട്ടൻ എന്ന ചിത്രത്തിലൂടെ എത്തിയിട്ടുണ്ട്.(Actress Rebecca Santhosh Onam Special Photoshoot)
Be First to Comment