മലയാളത്തിലേക്ക് വീണ്ടും വാണി, താരത്തിന്റെ വീഡിയോ പങ്കുവെച്ച് ബാബുരാജ് – Actress Vani Viswanath Viral Video

Actress Vani Viswanath Viral Video:- വീണ്ടുമൊരു ഗംഭീര തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്. മലയാളത്തിൽ ഒരു കാലത്ത് തിളങ്ങിനിന്ന താര സുന്ദരിയായിരുന്നു വാണി വിശ്വനാഥ്. ആക്ഷൻ സിനിമകളിലും താരം തിളങ്ങിയിട്ടുണ്ട്.

ഇപ്പോൾ ബാബുരാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ജസ്റ്റ് ഹായ്” എന്ന അടിക്കുറിപ്പ് ആണ് വീഡിയോക്ക് താഴെയായി ബാബു രാജ്‌ നൽകിയിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമെന്റുകൾ നൽകുന്നത്. മക്കളായ ആർദ്രയുടെയും ആർച്ചയുടെയും പഠനാർത്ഥം ചെന്നൈയിലെ വീട്ടിലാണ് വാണി. സോഷ്യൽമീഡിയയിലും താരം സജീവമല്ല.

വീണ്ടും ഏഴ് വർഷങ്ങൾക്കുശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ് വാണി വിശ്വനാഥ്. ” ദി ക്രിമിനൽ ലോയർ ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വാണിവിശ്വനാഥ് മലയാളസിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. ഭർത്താവായ ബാബുരാജ് തന്നെയാണ് വാണി വിശ്വനാഥിന്റെ നായകനായെത്തുന്നത്. ഒരു ക്രൈം ത്രില്ലർ ചിത്രമാണിത്. നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന ചിത്രമാണിത്, ഉമേഷ് എസ് മോഹനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

മലയാളത്തിൽ 2014 പുറത്തിറങ്ങിയ മാന്നാർമത്തായി2 വിലാണ് വാണിവിശ്വനാഥ് അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ അതിഥി വേഷത്തിൽ ആയിരുന്നു താരം എത്തിയിരുന്നത്. ഇതിനോടകംതന്നെ ബാബുരാജ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Leave a Comment