മനോഹരമായ ഗാനവുമായി അഹാന, കലക്കി എന്ന് ആരാധകർ

Ahaana Krishna Viral Song:- മലയാളസിനിമയിൽ തന്റെതായ ശൈലി കൊണ്ട് നിരവധി ആരാധകരെ നേടിയിട്ടുള്ള താരമാണ് അഹാന കൃഷ്ണ. രാജീവ് രവി സംവിധാനം ചെയ്ത് 2014ൽ പുറത്തറിങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ സിനിമയിലേക്ക് എത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്ക് ചില വീഡിയോസുമായി എത്താറുണ്ട്. നടി എന്നതിലുപരി അഹാന മികച്ചൊരു ഗായിക കൂടിയാണ് ഇതിനുമുൻപും നിരവധി ഗാനങ്ങൾ സോഷ്യൽ മീഡിയ വഴി അഹാന കൃഷ്ണ പങ്കുവെച്ചിട്ടുണ്ട്.

റൺബീർ കപൂർ നായകനായെത്തിയ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ ഗാനമാണ് അഹാന പാടുന്നത് നിരവധി ആരാധകരാണ് താരത്തിന്റെ പാട്ടിന് കമന്റുകൾ നൽകുന്നത്.” “എന്ത് നല്ല ഗാനമാണിത് ഒരുപാട് പോസിറ്റിവിറ്റി നിറഞ്ഞ ഒന്ന് പാടാതിരിക്കാൻ കഴിയുന്നില്ല “. എന്ന തലക്കെട്ടോടു കൂടിയാണ് അഹാന പാട്ട് പങ്കുവെച്ചിരിക്കുന്നത്. ഇതിനു മുൻപ് തോന്നൽ എന്നൊരു മ്യൂസിക്കൽ ആൽബവും ആരാധകർക്കായി അഹാന സമ്മാനിച്ചിരുന്നു.
ലൂക്ക, പതിനെട്ടാം പടി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അഹാന കൃഷ്ണ ജനഹൃദയങ്ങളിൽ ഇടം നേടി.

മലയാളികളുടെ പ്രിയതാരം കൃഷ്ണകുമാറിന്റെ മകളാണ് അഹാന കൃഷ്ണ. വളരെ മനോഹരമായി പാടി എന്നും, സൂപ്പർ ആയെന്നും തുടങ്ങിയ നിരവധി കമെന്റുകളും താരത്തിന്റെ പാട്ടിന് ആരാധകർ നൽകുന്നുണ്ട്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Comment