നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നമ്മുടെ സ്വന്തം കല്യാണി

കല്യാണി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഐശ്വര്യ റംസായ്. ഏഷ്യാനെറ്റിലെ മൗനരാഗം എന്ന സീരിയലിലൂടെയാണ് ഐശ്വര്യ മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ വേഷത്തിലാണ് സീരിയലിൽ ഐശ്വര്യ എത്തുന്നത്. അന്യഭാഷാ താരമാണെങ്കിലും മലയാളം മിനിസ്ക്രീൻ രംഗത്ത് തന്റെതായ ഇടം നേടിയ താരമാണ് ഐശ്വര്യ.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ്. ഇപ്പോൾ ഐശ്വര്യ പങ്കുവെച്ച് പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ഞ പട്ടു സാരിയിൽ ട്രെഡിഷണൽ ആഭരണങ്ങളോടുകൂടി നവവധുവിനെ പോലെ യാണ് ഐശ്വര്യ എത്തിയിരിക്കുന്നത്. നിരവധി പേരാണ് ഐശ്വര്യയുടെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്. പിച്ചൂസ് എന്ന ഭീഷ്മ എം എ ആണ് താരത്തിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ലാവിഡ ഹെയർ മേക്കപ്പ് ഐശ്വര്യയെ സുന്ദരിയാക്കി മാറ്റിയിരിക്കുന്നത്. മുഹൂർത്ത് ബ്രൈഡൽ ആണ് താരത്തിന്റെ സ്പോൺസർ. അന്യഭാഷാക്കാരി ആണെങ്കിലും മലയാളികളുടെ പൊന്നോമനയായി ഐശ്വര്യ മാറിക്കഴിഞ്ഞു. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമെന്റുകൾ നൽകുന്നത്. വിവാഹമാണോ എന്നുള്ള കമന്റുകളും ഫോട്ടോഷൂട്ടിന് ലഭിക്കുന്നുണ്ട് ഇതിനോടകം തന്നെ താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആയി.

 

Leave a Comment