മോഹൻലാലിനെ നായകനാക്കി ചിത്രം എടുക്കാൻ ഒരുങ്ങി അൽഫോൺസ് പുത്രൻ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. തമിഴിലെ പ്രശസ്ത സംവിധായകനും അൽഫോൺസ് പുത്രന്റെ അടുത്ത സുഹൃത്തായ കാർത്തിക് സുബ്ബരാജ് ആണ് ഇതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നൽകിയത്.

അൽഫോൺസ് പുത്രൻ പണ്ടുമുതലേ തന്നെ ഒരു മോഹൻലാൽ ഫാൻ ആണെന്നും, തങ്ങൾ ഒരുമിച്ച് ചെന്നൈയിൽ താമസിക്കുമ്പോൾ ഒക്കെ സംസാരിക്കുന്നത് മോഹൻലാൽ, മമ്മൂട്ടി സിനിമകളെക്കുറിച്ചാണെന്നും കാർത്തിക് സുബ്ബരാജ് പറയുന്നുണ്ട്. അധികം വൈകാതെ തന്നെ മോഹൻലാലിനെ വെച്ച് അൽഫോൺസ് സിനിമ എടുക്കുമെന്നും കാർത്തിക് സുബ്ബരാജ് ജാങ്കോ സ്പേസ് എന്ന യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മോഹൻലാലിനെ വെച്ച് ഒരു ഫാൻ ബോയ് സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന വിവരം അൽഫോൺസ് പുത്രൻ മുൻപ് വെളിപ്പെടുത്തിയിരുന്നു.

നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഗോൾഡ് എന്ന ചിത്രവുമായി എത്തുകയാണ് അൽഫോൺസ് പുത്രൻ.തമിഴ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ ഫാസിൽ- നയൻതാര കൂട്ടുകെട്ടിൽ പാട്ട് എന്നൊരു ചിത്രവും അൽഫോൺസിന്റെതായി എത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിമൂലമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോയത്, ഈ ചിത്രം കൂടി പൂർത്തിയായതിനുശേഷം ആയിരിക്കും മോഹൻലാൽ ചിത്രത്തിന്റെ ജോലികളിലേക്ക് അൽഫോൺസ് പുത്രൻ കടക്കുക.

Leave a Comment