ഏറെ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്ന പ്രണയ ജോഡികളാണ് ഗോപി സുന്ദറും അമൃതയും. മുപ്പത്തി രണ്ടാമത്തെ പിറന്നാൾ ആഘോഷിക്കുന്ന അമൃതയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. ” എന്റെ പ്രിയ കണ്മണിക്ക് പിറന്നാൾ ആശംസകൾ ” എന്നാണ് അമൃതയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദർ എഴുതിയിരിക്കുന്നത്.
കൂടാതെ അമൃതയുടെ സഹോദരിയും, ഗോപി സുന്ദറും സുഹൃത്തും ചേർന്ന് കേക്ക് മുറിക്കുന്ന വിശേഷങ്ങളും പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ഗോപി സുന്ദർ അമൃതയ്ക്ക് ഉമ്മ കൊടുക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ അമൃതയുടെ മകളായ പാപ്പുവിനെ കണ്ടില്ല. പാപ്പു എവിടെ എന്നുള്ള കമെന്റുകളും വീഡിയോക്ക് താഴെയായി വരുന്നുണ്ട്.
ഇരുവരും ഒന്നിച്ച് ആദ്യമായി പാടിയ മ്യൂസിക് വീഡിയോ ഉടൻതന്നെ പുറത്തിറങ്ങും എന്ന് താരങ്ങൾ പറഞ്ഞിട്ടുണ്ട് .വളരെ കുറച്ചു നാൾ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംഗീതസംവിധായകനാണ് ഗോപിസുന്ദർ. ഇദ്ദേഹം നിരവധി പരസ്യ ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അൻവർ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രിയ ഗായികയാണ് അമൃത സുരേഷ്. നിരവധി സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. മൂന്നുമാസത്തെ പ്രണയത്തിനൊടുവിലാണ് ഗോപി സുന്ദറും അമൃതയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഇവരുടെ ഫോട്ടോകൾക്ക് നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ഈ പരാമർശങ്ങൾക്ക് തക്ക മറുപടിയും ഈ താരജോഡികൾ നൽകുന്നുണ്ട്. (Amrutha Suresh’s Birthday Celebration with Gopi Sundar)