വിവാഹം കഴിഞ്ഞിട്ടില്ല, പ്രതികരണവുമായി ഗോപി സുന്ദർ – Gopi Sundar Open Up

Gopi Sundar Open Up:- സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവാഹ ചിത്രമാണെന്നു ള്ള വാർത്തകൾ നിഷേധിച്ച് ഗോപി സുന്ദർ. അമൃതയും ഗോപീസുന്ദറും ചേർന്ന് , മാലയിട്ട് നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്, കൂടാതെ നെറ്റിയിൽ സിന്ദൂരവും അമൃത ചാർത്തിയിരുന്നു. ഈ ചിത്രങ്ങളിലൂടെ ഇവർ വിവാഹിതരായി എന്നുള്ള രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത് എന്നാൽ ഈ ചിത്രങ്ങൾ പഴനിയിൽ പോയപ്പോൾ എടുത്തതാണെന്ന് ഗോപി സുന്ദർ മനോരമ ഓൺലൈനോട് പറഞ്ഞു.

പഴനി മുരുകന്ക്ക് ഹരോ ഹര എന്ന തലക്കെട്ടോടെ കൂടിയാണ് ഇരുവരും വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കു വച്ചിട്ടുള്ളത്.

മലയാള ചലച്ചിത്ര രംഗത്ത് ഒരു പിടി മികച്ച ഗാനങ്ങൾ മലയാളക്കരയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് പരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഈ വർഷം മെയിലാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃതാ സുരേഷും വെളിപ്പെടുത്തിയത്.

ജീവിതത്തിലെ വിഷമ ഘട്ടങ്ങളിൽ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകും എന്നും പ്രതീക്ഷിക്കുന്നതായും അമൃത മുൻപ് പറഞ്ഞിരുന്നു.കൂടാതെ നിരവധി ആരാധകർ ഇരു താരങ്ങളുടെയും പുതിയ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. കൂടാതെ നെഗറ്റീവും പോസിറ്റീവും ആയ കമന്റുകളും ഈ ചിത്രത്തിനു വരുന്നുണ്ട്. ഇരുവരും മുൻപ് വിവാഹിതരായിരുന്നു. ആ ബന്ധം പിരിഞ്ഞതിനു ശേഷം ആണ് ഇവർ തമ്മിലുള്ള ബന്ധം തുടങ്ങിയത്. അതുകൊണ്ടുതന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകർ നൽകുന്നത്.

Leave a Comment