എന്റെ പിറന്നാൾ നിങ്ങൾ സ്വപ്നം പോലെ സുന്ദരമാക്കി, നിങ്ങളാണ് ഏറ്റവും മികച്ച ഭർത്താവ്,അമൃത സുരേഷ്

ഗോപി സുന്ദറിന് നന്ദിയുമായി അമൃത സുരേഷ്. കഴിഞ്ഞ ദിവസമായിരുന്നു അമൃത സുരേഷ് തന്റെ പിറന്നാൾ ദിനം ആഘോഷിച്ചത്, ഗോപിസുന്ദർ അമൃതയുടെ പിറന്നാളിന് ആശംസകളുമായി എത്തിയിരുന്നു. കൂടാതെ ഗോപി സുന്ദറിനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു. ഇപ്പോൾ ഗോപി സുന്ദറിനെക്കുറിച്ച് അമൃത പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഗോപി സുന്ദർ, എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്ക് നൽകിയ സന്തോഷത്തിനും സർപ്രൈസുകൾക്കും നന്ദി പറയാൻ വാക്കുകൾ ഇല്ല. ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തെത്. എന്റെ പിറന്നാൾ നിങ്ങൾ സ്വപ്നം പോലെ സുന്ദരമാക്കി, നിങ്ങളാണ് ഏറ്റവും മികച്ച ഭർത്താവ് എന്നാണ് അമൃത പോസ്റ്റിൽ കുറിച്ചത്. ഇതിനോടൊപ്പം ഗോപി സുന്ദറിനും അഭിരാമിക്കൊപ്പമുള്ള ഇതോടൊപ്പമുള്ള ചിത്രവും അമൃത പങ്കുവെച്ചിരുന്നു.

” എന്റെ പ്രിയ കണ്മണിക്ക് പിറന്നാൾ ആശംസകൾ ” എന്നാണ് അമൃതയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ഗോപി സുന്ദർ അമൃതയ്ക്ക് ജന്മദിനാശംസകൾ നൽകിയത്.
കൂടാതെ അമൃതയുടെ സഹോദരിയും, ഗോപി സുന്ദറും സുഹൃത്തും ചേർന്ന് കേക്ക് മുറിക്കുന്ന വിശേഷങ്ങളും പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ഗോപി സുന്ദർ അമൃതയ്ക്ക് ഉമ്മ കൊടുക്കുന്നതും വീഡിയോയിലുണ്ട്.

ഇരുവരും ഒന്നിച്ച് ആദ്യമായി പാടിയ മ്യൂസിക് വീഡിയോ ഉടൻതന്നെ പുറത്തിറങ്ങും എന്ന് താരങ്ങൾ പറഞ്ഞിട്ടുണ്ട് .വളരെ കുറച്ചു നാൾ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംഗീതസംവിധായകനാണ് ഗോപിസുന്ദർ. ഇദ്ദേഹം നിരവധി പരസ്യ ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അൻവർ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ  ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രിയ ഗായികയാണ് അമൃത സുരേഷ്. നിരവധി സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. മൂന്നുമാസത്തെ പ്രണയത്തിനൊടുവിലാണ് ഗോപി സുന്ദറും അമൃതയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഇവരുടെ ഫോട്ടോകൾക്ക് നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ഈ പരാമർശങ്ങൾക്ക് തക്ക മറുപടിയും ഈ താരജോഡികൾ നൽകുന്നുണ്ട്