കൂട്ടുകാരിയെ ചേർത്തുപിടിച്ച് അമൃത സുരേഷ്, സെൽഫിയുമായി പ്രിയതാരങ്ങൾ

നവ്യ നായർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അമൃതസുരേഷ്.ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കു വെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ്.

സുഹൃത്തായ നടി നവ്യ നായർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് അമൃത സുരേഷ് പങ്കുവെച്ചിരിക്കുന്നത്. പ്രിയ കൂട്ടുകാരിയെ ചേർത്ത് പിടിച്ചുള്ള സെൽഫി ആണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ ആണ് അമൃതയെ എല്ലാവരും അറിയുന്നത്. പിന്നീട് നടൻ ബാല വിവാഹം കഴിക്കുകയും പിന്നീട് ചില പൊരുത്തകേടുകൾ കാരണം ആ ബന്ധം വേണ്ടെന്നു വെക്കുകയായിരുന്നു. ഇപ്പോൾ സംഗീത സംവിധായകനായ ഗോപിസുന്ദർ മായുള്ള ബന്ധം അമൃത തുറന്ന് പറഞ്ഞിട്ടുണ്ട് എന്നാൽ അതിനൊന്നും ചെവി കൊടുക്കാതെ എടുത്ത തീരുമാനങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് പോവുകയാണ് അമൃത.

ബാലാമണി ആയി മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് നവ്യാനായർ. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ നവ്യ ജനഹൃദയങ്ങളിൽ ഇടം നേടി. വിവാഹത്തിന് ശേഷം നീണ്ട ഇടവേള എടുത്ത താരം ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ നവ്യാ നായർക്ക് ലഭിച്ചത്.

Leave a Comment