മണാലിയിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ദിനം ആഘോഷിച്ച് അനശ്വരരാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ താരമാണ് അനശ്വര. പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിൽ എത്തിയ താരം പിന്നീട് ആരാധകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. 50 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്.
സോഷ്യൽ മീഡിയയിൽ സജീവമായ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലുമാണ് . മണാലിയിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ദിനം ആഘോഷിക്കുന്ന അനശ്വരയുടെ ചിത്രങ്ങളാണ് താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ചിരിക്കുന്നത്. മലമുകളിൽ നിന്നും എന്ന ക്യാപ്ഷനോടുകൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. നിരവധിപേരാണ് ഫോട്ടോകൾക്ക് ലൈക്കും കമന്റ്കളും നൽകിയിരിക്കുന്നത്.
ഈയടുത്ത് ഗിരീഷ് എ ഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും മെയിൻ റോളിൽ താരം എത്തിയിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം തിരക്കിലാണ്. തൃഷ പ്രധാനവേഷത്തിലെത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറാൻ പോവുകയാണ്. നിരവധി ഷോർട്ട് ഫിലിമുകളിലും അനശ്വര ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിരവധി അവാർഡുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്.