നീല പൂമ്പാറ്റയായി മലയാളികളുടെ പ്രിയ താരം അനശ്വര രാജൻ

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ താരമാണ് അനശ്വര. പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിൽ എത്തിയ താരം പിന്നീട് ആരാധകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. 50 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്.

സോഷ്യൽ മീഡിയയിൽ സജീവമായ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലുമാണ് . ഇപ്പോൾ താരം പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുത്. നീല കളർ പട്ടു പാവാടയിൽ വളരെ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് അനശ്വര പങ്കു വെച്ചിരിക്കുന്നത്. ആകാശ് മീഡിയയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതിനോടകം തന്റെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

ഈയടുത്ത് ഗിരീഷ് എ ഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും മെയിൻ റോളിൽ താരം എത്തിയിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം തിരക്കിലാണ്. തൃഷ പ്രധാനവേഷത്തിലെത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറാൻ പോവുകയാണ്. നിരവധി ഷോർട്ട് ഫിലിമുകളിലും അനശ്വര ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിരവധി അവാർഡുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Comment