കുളത്തിനു നടുവിൽ മാലാഖയെപ്പോലെ അനിഖ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബാലതാരമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനിഖ. ജയറാം പ്രധാനവേഷത്തിലെത്തിയ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് താരം ജനഹൃദയങ്ങളിൽ ഇടംനേടിയത്

ബാലതാരമായി തന്നെ നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടി നായകനായ ഭാസ്കർ ദി റാസ്കൽ, കൂടാതെ തമിഴ് സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് യെന്നൈ അറിന്താൽ , വിശ്വാസം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷത്തിലാണ് അനിഖ എത്തിയത്. രണ്ടു ചിത്രങ്ങളിലും തമിഴ് നടൻ അജിത്ത് ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലുമാണ്. ഇപ്പോൾ അനിഖ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കുളത്തിനു നടുവിലായി ബെഡിൽ ഇരുന്ന് പോസ് ചെയ്ത ചിത്രങ്ങളാണ് അനിഖ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് കമന്റുകൾ നൽകുന്നത്. വെള്ളത്തിനു മുകളിൽ ബെഡിൽ വൈറ്റ് കളറിൽ, ബ്രൈഡൽ വേഷത്തിൽ ഒരു മാലാഖയെ പോലെയാണ് താരം എത്തിയിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ വിദ്യ സബീഷ് ആണ് അനിഖയുടെ മേക്കപ്പിന് പിന്നിൽ. റെയിൻബോ മീഡിയ ഫോട്ടോഗ്രാഫറായ ശരത് ഘോഷ്, ഫാം റോക്ക് ഗാർഡനിലെ ലൊക്കേഷനിൽ പകർത്തിയ അനിഖയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
വിജയ് സേതുപതി നായകനായി സീനു രാമസ്വാമി സംവിധാനം ചെയ്ത മാമനിതനാണ് അനിഖയുടെ പുതിയ പ്രൊജക്റ്റ്‌.