Anikha Surendran Latest Photoshoot:- ബാലതാരമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനിഖ. ജയറാം പ്രധാനവേഷത്തിലെത്തിയ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
ബാലതാരമായി തന്നെ നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടി നായകനായ ഭാസ്കർ ദി റാസ്കൽ, കൂടാതെ തമിഴ് സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് യെന്നൈ അറിന്താൽ , വിശ്വാസം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷത്തിലാണ് അനിഖ എത്തിയത്. രണ്ടു ചിത്രങ്ങളിലും തമിഴ് നടൻ അജിത്ത് ഉണ്ടായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലുമാണ്. ഇപ്പോൾ അനിഖ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു നവവധുവിനെ അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് അനിഖ പങ്കുവയ്ക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് കമന്റുകൾ നൽകുന്നത്. ഓറഞ്ചും നീലയും കോമ്പിനേഷൻ ഉള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഡ്രസ്സിന് ഇണങ്ങുന്ന ആഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത് കൂടാതെ ഒരു പ്രത്യേക ഡിസൈനിൽ ആണ് ബ്ലൗസ് ചെയ്തിരിക്കുന്നത്. നാസ് നസീമാണ് താരത്തിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇഹായി റ ഡിസൈൻസ് ആണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. വിജയ് സേതുപതി നായകനായി സീനു രാമസ്വാമി സംവിധാനം ചെയ്ത മാമനിതനാണ് അനിഖയുടെ പുതിയ പ്രൊജക്റ്റ്.
Be First to Comment