കുഞ്ഞ് ജനിച്ചിട്ട് മാസങ്ങൾ, വിവാഹ മോചന വാർത്ത പങ്കുവെച്ച് അനുശ്രീ

സീരിയൽ താരം അനുശ്രീ വിവാഹമോചിതയാകുന്നുവെന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്റെ മാതാവ് എന്ന സീരിയലിലെ ക്യാമറാമാൻ വിഷ്ണു സന്തോഷുമായി 2021 ഏപ്രിൽ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. അരയന്നങ്ങളുടെ വീട് എന്ന സീരിയലിലെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പ്രണയവിവാഹമായതിനാൽ തന്നെ വീട്ടുകാരുടെ പിന്തുണയും അനുശ്രീക്ക് ലഭിച്ചിരുന്നില്ല.

ഈയടുത്തിടെ ആണ് താരത്തിന് ആൺ കുഞ്ഞ് പിറന്നത് എന്നാൽ ഇപ്പോൾ വിവാഹമോചിതയാകുന്നുവെന്ന വാർത്ത സ്ഥിതീകരിച്ചു കൊണ്ടുള്ള അനുശ്രീയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ” എന്റെ ജീവിതത്തെ കുറിച്ചുള്ള സത്യം എന്ന് കുറിച്ചുകൊണ്ടാണ് അനുശ്രീയുടെ പോസ്റ്റ്.

ഡിവോഴ്സ് ഒരു ട്രാജഡി ഒന്നുമല്ല, സന്തോഷ മല്ലാത്ത ഒരു ദാമ്പത്യജീവിതത്തിൽ കടിച്ചു തൂങ്ങി നിലനിൽക്കുന്നതും സ്നേഹത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ മക്കളെ പഠിപ്പിക്കുന്നതുമാണ് ശരിക്കും ട്രാജഡി. വിവാഹ മോചനം കാരണം ആരും മരണപ്പെട്ടിട്ടില്ല. ഒരു മായാ ലോകത്തെ വിശ്വസിച്ചുകൊണ്ട് ഒരുപാട് വേദനകൾ സഹിക്കുന്നതിനും നല്ലത് ചെറിയ വേദനയോടെ സത്യത്തെ സ്വീകരിക്കുന്നതാണ്. എന്ന പോസ്റ്റാണ് അനുശ്രീ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഏഴാം മാസത്തെ വള കാപ്പു ചടങ്ങിൽ വരെ ഒരുമിച്ചുണ്ടായിരുന്ന അനുശ്രീയും വിഷ്ണുവും വേർതിരിഞ്ഞു എന്ന വാർത്ത വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് ആരാധകർ.

Leave a Comment