ചുവപ്പഴകളിൽ ദേവതയെ പോലെ അപർണ ബാലമുരളി,ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ – Aparna Balamurali looks like a goddess in reds

മലയാള സിനിമയിലെ തിളങ്ങുന്ന താര സുന്ദരിയാണ് അപർണ ബാലമുരളി. ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് അപർണ ബാലമുരളി.മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും തിരക്കുള്ള താരമാണ് അപർണ്ണ സൂര്യ നായകനായ സുരറൈ പോട്ര് എന്ന ചിത്രത്തിനാണ് അപർണയ്ക്ക് ഈ പുരസ്കാരം ലഭിച്ചത്.

ഫാഷൻ രംഗത്തും താല്പര്യമുള്ള താരമാണ് അപർണ്ണ ഇതിനുമുൻപും നിരവധി വെറൈറ്റി ലുക്കുകളുമായി അപർണ്ണ എത്തിയിട്ടുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചുവപ്പ് കളറിലെ കിടിലൻ ഔട്ട് ഔട്ട്‌ ഫിറ്റിലാണ് അപർണ എത്തിയിരിക്കുന്നത്. സൗന്ദര്യ തമിൾ മാരൻ ആണ് അപർണയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്, നിഖിത നിരഞ്ജനയാണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്. സാൾട്ട് എസ് എഫിന്റെ ഔട്ട്‌ ഫിറ്റാണ് അപർണ ധരിച്ചിരിക്കുന്നത്.

യാത്ര തുടരുന്നു എന്ന മലയാള സിനിമയിലൂടെയാണ് അപർണ്ണ മലയാള സിനിമാ രംഗത്തേക്ക് എത്തുന്നത് പിന്നീട് ഒരു സെക്കൻഡ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, മുത്തശ്ശി ഗഥ, സൺ‌ഡേ ഹോളിഡേ, സർവോപരി പാലാക്കാരൻ, തൃശ്ശിവപേരൂർ ക്ലിപ്തം, ബി ടെക്, അള്ള് രാമേന്ദ്രൻ, മിസ്റ്റർ ആൻഡ് മിസ്സിസ്, റൗഡി, ജിം ബും ബാ തുടങ്ങിയ ചിത്രങ്ങളിലും അപർണ ബാലമുരളി എത്തിയിരുന്നു ഇതുകൂടാതെ അന്യ ഭാഷ ചിത്രങ്ങളിലും തിരക്കുള്ള താരമാണ് അപർണ്ണ ബാല മുരളി.

Story Highlights:- Aparna Balamurali looks like a goddess in reds

Leave a Comment