നിന്റെ ഹൃദയം ആഗ്രഹിക്കുന്നതുപോലെ നീ പോകുക,മകളുടെ മൂന്നാം പിറന്നാൾ ആഘോഷമാക്കി ശിവദ

മകൾ അരുന്ധതിയുടെ മൂന്നാം പിറന്നാൾ ആഘോഷ മാറ്റി പ്രിയ നടി ശിവദ.ജന്മദിനത്തിനായി വെള്ളയും നീലയും തീമുള്ള, ആഘോഷ പാർട്ടിയായിരുന്നു മകൾക്ക് വേണ്ടി ശിവദയും ഭർത്താവായ മുരളീ കൃഷ്ണയും ഒരുക്കിയത്.

നീലനിറത്തിൽ ചിത്രശലഭത്തെ പോലുള്ള ഒരു കേക്ക് ആണ് മകൾക്കായി ശിവദ ഒരുക്കിയിരിക്കുന്നത് ” നമ്മുടെ കൊച്ചു രാജകുമാരിക്കുള്ള നിങ്ങളുടെ എല്ലാ ആശംസകൾക്കും വളരെ നന്ദി. അരുന്ധതിയിൽ നിന്ന് ഒരുപാട് സ്നേഹവും ആലിംഗനങ്ങളും” എന്നാണ് മകളുടെ ചിത്രങ്ങൾക്കൊപ്പം ശിവദ കുറിച്ചത്. മകളുടെ ജനനം മുതൽ എടുത്ത് വീഡിയോയും
ഇതിനോടൊപ്പം ഒരു ഹൃദയസ്പർശിയായ കുറിപ്പും താരം ചേർത്തിട്ടുണ്ട്” പ്രിയപ്പെട്ട അരുന്ധതി നീ ലോകത്തിലേക്ക് വന്ന ദിവസം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. ഓരോ നാളുകളും നിന്നോടൊപ്പം ആഘോഷിക്കുന്നതിനേക്കാൾ ഞങ്ങളെ സന്തോഷിപ്പിക്കുന്ന മറ്റൊന്നില്ല.

നല്ല സ്വപ്നങ്ങൾ എല്ലാം സാക്ഷാത്കരിക്കപ്പെടുക, അവയെ പിന്തുടരാനുള്ള ധൈര്യം നിനക്ക് ഉണ്ടെങ്കിൽ മാത്രം. അതിനാൽ നിന്റെ ഹൃദയം ആഗ്രഹിക്കുന്നത് പിന്നാലെ പോകാൻ ഒരിക്കലും ഭയപ്പെടരുത്( നിനക്കിപ്പോഴിത് മനസ്സിലാവില്ലായിരിക്കാം, പക്ഷേ വളരുമ്പോൾ ഉറപ്പായും മനസ്സിലാകും ). ഞങ്ങൾ എപ്പോഴും നിന്നോടൊപ്പം ഉണ്ടെന്നും കൊച്ചു രാജകുമാരിക്ക് ജന്മദിനാശംസകൾ അച്ചയോടും അമ്മയോടൊപ്പം സ്നേഹത്തോടെ പുഞ്ചിരിക്കു. എന്നാണ് ശിവദ കുറിച്ചത്. മോഹൻലാൽ നായകനായ ട്വൽത്ത് മാൻ ആയിരുന്നു ശിവദയുടെതായ് ഈ അടുത്ത് റിലീസ് ചെയ്ത ചിത്രം.

Leave a Comment