തകർപ്പൻ ഫോട്ടോഷൂട്ടുമായി റിയാസ്, ചിത്രങ്ങൾ പകർത്തി ഡെയ്സി ഡേവിഡ് – Bigg Boss Fame Riyas

ബിഗ് ബോസിലെ നാലാം സീസണിലിലൂടെ ആരാധകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് റിയാസ് സലിം. വൈൽഡ് കാർഡ് എൻട്രിയായി ആണ് താരം ബിഗ് ബോസിൽ എത്തിയതെങ്കിലും കൂടുതൽ ഫാൻസ് ബേസുള്ള ഒരു വ്യക്തിയായി റിയാസ് മാറി. മത്സരത്തിൽ മൂന്നാം സ്ഥാനമാണ് റിയാസ് സ്വന്തമാക്കിയത് എങ്കിലും റിയാസിനെ റിയൽ വിന്നർ ആക്കി പല താരങ്ങളും സപ്പോർട്ടുമായി എത്തിയിരുന്നു. (Bigg Boss Fame Riyas)

കഴിഞ്ഞദിവസം റിയാസ് പങ്കുവെച്ച ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, ബിഗ്ബോസ് ഹൗസിലെ മറ്റൊരു മത്സരാർത്ഥിയായ ഡെയ്സി ഡേവിഡ് ആണ് റിയാസിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്
” പാലപ്പൂ മാത്രമല്ല, വ്യത്യസ്തമായ പൂക്കൾ വേറെയുണ്ട്, ദേ കണ്ടില്ലേ ” എന്ന അടിക്കുറിപ്പോടു കൂടിയാണ് റിയാസ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ലിംഗ സമത്വം, ഫെമിനിസം, ആർത്തവം, എൽജിബിടിക്യു, തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ഷോക്ക് അകത്ത് റിയാസ് സംസാരിച്ച പലകാര്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആയിട്ടുണ്ട്.

ബിഗ് ബോസിലെ ഒരു ടാസ്ക് ഇടയിൽ ലക്ഷ്മിപ്രിയ ആയി എത്തിയ റിയാസിനെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത് അത്രയും മനോഹരമായി ആണ് ലക്ഷ്മി പ്രിയയെ റിയാസ് അനുകരിച്ചത്. ഷോയിൽ ബിഗ് ബോസ് കിരീടം ചൂടിയത് ദിൽഷ ആയിരുന്നു. രണ്ടാം സ്ഥാനം നേടിയത് ബ്ലെസ്ലിയും.