അമൃത സുരേഷിന് ജന്മദിനാശംസകളുമായി അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷ്. സാമൂഹ്യമാധ്യമം വഴിയാണ് അഭിരാമി പിറന്നാൾ ആശംസയുടെ പോസ്റ്റ് പങ്കുവച്ചത്. രസകരമായ വീഡിയോക്ക് ഒപ്പം അഭിരാമി ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.
അഭിരാമിയുടെ വാക്കുകളിങ്ങനെ,ആശംസ അറിയിക്കാൻ അല്പം വൈകി പോയി പക്ഷേ ഒരിക്കലും ഒരുപാട് വൈകില്ല ആകാശത്തിന് കീഴിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ ആണിത് ജന്മദിനാശംസകൾ. സ്ത്രീ രത്നത്തെ എന്റെ രക്തത്തിന്റെ ഭാഗമാക്കിയതിനു സർവ്വശക്തനായ ദൈവത്തിനോട് നന്ദി പറയുന്നു. അതിഗംഭീരമായ ഈ യാത്ര ഇനിയും തുടരട്ടെ എന്നും എന്റെ സഹോദരിയും ഉറ്റസുഹൃത്തും ആയിരിക്കുക. ഒരു തൂൺ പോലെ ശക്തയും ഒരു പുഷ്പംപോലെ മൃദുവും ആണ് അവൾ. എന്നും എന്റെ സഹോദരി ഒറ്റ സുഹൃത്തും ആയിരിക്കുക. ഒരുമിച്ചുള്ള രാപ്പകലുകൾ ഇനിയും ഒരുപാട് ഉണ്ടാകട്ടെ
എന്ന കുറിപ്പാണ് അഭിരാമി പോസ്റ്റിൽ കുറിച്ചത്
നിരവധി പേരാണ് അമൃതയ്ക്ക് ആശംസകളും എത്തിയിരിക്കുന്നത്. ഇതുകൂടാതെ സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃതക്കായി ഒരു സർപ്രൈസ് പാർട്ടിയും ഒരുക്കിയിരുന്നു. അഭിരാമി, ഗോപി സുന്ദർ, ഇവരുടെ സുഹൃത്ത് എന്നിവർ ചേർന്ന് അമൃതയുടെ പിറന്നാളിന് കേക്ക് മുറിക്കുന്ന ദൃശ്യങ്ങളും ഇവർ പങ്കുവെച്ചിരുന്നു. മുപ്പത്തി രണ്ടാമത്തെ ജന്മ ദിനമാണ് അമൃത ആഘോഷിച്ചത്.