മൃണാൾ താക്കൂറിന് പിറന്നാൾ ആശംസകളുമായി മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ. ദുൽഖർ സൽമാൻ നായകനാകുന്ന സീത രാമം എന്ന ചിത്രത്തിലെ നായികയാണ് മൃണാൾ. സീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. (Dulquer Salmaan)
ഒരു വീഡിയോയും കുറിപ്പോടുകൂടിയാണ് ദുൽഖർ സൽമാൻ പ്രിയ താരത്തിന് ജന്മദിനാശംസകൾ നേർന്നത്,
ദുൽഖർ സൽമാന്റെ വാക്കുകളിങ്ങനെ
പ്രിയമാന സീത മഹാലക്ഷ്മി ഗരികി,
സീതാരാമത്തിന്റെ തിരക്കഥ വായിച്ചപ്പോൾ ആദ്യം ചിത്രത്തിലെ കാസ്റ്റ് ലോക്കോ ടൈറ്റിലോ ഉണ്ടായിരുന്നില്ല. ഞാൻ ഇതുവരെ വായിച്ച തിരക്കഥകളിൽ നിന്നും ഏറ്റവും വ്യത്യസ്തമായത്, സീത മഹാലക്ഷ്മി എന്നത് ഒരു സവിശേഷമായ കഥാപാത്രം ആണെന്നും ഒരു ക്ലാസിക്കൽ ഇതിഹാസത്തിൽ എല്ലാവരും സംങ്കൽപ്പിച്ച മുഖമായിരുന്നു സീതാലക്ഷ്മി എന്ന് എനിക്കറിയാമായിരുന്നു നിങ്ങൾ സിനിമയിൽ വന്നു സീതക്ക് ഒരു മുഖവും ജീവിതവും നൽകി.
ആദ്യ കൂടിക്കാഴ്ചയിൽ മച്ചാ നിങ്ങൾ തയ്യാറാണോ? എന്ന് നിങ്ങൾ പറഞ്ഞപ്പോൾ എനിക്ക് അറിയാമായിരുന്നു നമ്മൾ ഏറ്റവും മികച്ച സമയത്താണ് സിനിമ ചെയ്യുന്നതെന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കുമെന്ന്. ഏറ്റവും കഠിനമായ ഷൂട്ടിംഗ് ദിവസങ്ങളിലും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും നിങ്ങൾ എങ്ങനെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്ന് ഞാൻ കണ്ടു. നിങ്ങൾ ചെയ്തത് യുഗങ്ങളിലേക്കുള്ള ഒന്നാണ്. പ്രേക്ഷകർക്ക് നിങ്ങൾ സീത മഹാലക്ഷ്മി എന്ന പേരിന്റെ പര്യായം ആയിരിക്കും എന്നു ഞാൻ കരുതുന്നു. എന്നാണ് ദുൽഖർ സൽമാൻ എഴുതിയത്.