പുലി പതുങ്ങുന്നത് വെറുതെയല്ല, ഗംഭീര തിരിച്ചു വരവിന് ഒരുങ്ങി ജനപ്രിയനായകൻ ദിലീപ് – Dileep Re-entry in Malayalam Film Industry

Dileep Re-entry in Malayalam Film Industry:- ഗംഭീര തിരിച്ചുവരവ് നടത്താൻ ഒരുങ്ങി ജനപ്രിയനായകൻ ദിലീപ്. നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ കലാകാരൻ ആണ് ദിലീപ്. നടിയെ ആക്രമിച്ച മായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമയിൽ അദ്ദേഹം സജീവമായിരുന്നില്ല എന്നാൽ വീണ്ടും അഭിനയ രംഗത്തേക്ക് സജീവമാകാനൊരുങ്ങുകയാണ് നടൻ ദിലീപ്.

റാഫിയും ദിലീപും വീണ്ടും ഒന്നിക്കുന്ന വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. പാണ്ടിപ്പട, തെങ്കാശി പട്ടണം, റിങ് മാസ്റ്റർ എന്നീ ചിത്രങ്ങൾക്കുശേഷം റാഫി ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമാണിത്. ബാദുഷ സിനിമാസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ എം. എൻ ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രജിൻ ജെ. പി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നത് റാഫി തന്നെയാണ് .

അടുത്തതായി ദിലീപിന്റെതായി ചിത്രീകരണം തുടങ്ങാനിരിക്കുന്ന ചിത്രം പറക്കും പപ്പൻ ആണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണിത്. വിയാൻ വിഷ്ണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ലോക്കൽ സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ചിത്രത്തിൽ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചുകഴിഞ്ഞു കാർണിവൽ മോഷൻ പിക്ചേഴ്സിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

Leave a Comment