കാലത്തിനു മായ്ക്കാൻ പറ്റാത്തതായി ഒന്നുമില്ല, ജീവിക്കുക ജീവിക്കാൻ അനുവദിക്കുക , ദിൽഷ – Bigg Boss Winner Dilsha Open Up

Bigg Boss Winner Dilsha Open Up:- ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷകർക്ക് സുപരിചിതയായ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ താരത്തിന് വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയായിട്ടാണ് താരം ഇപ്പോൾ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബൈക്കിൽ യാത്ര ചെയ്യുന്ന ഒരു വീഡിയോ ആണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്, വീഡിയോയ്ക്ക് ഒപ്പം താരം കുറിച്ചത്‌ ഇങ്ങനെ.

ജീവിതം ഒരു ബൈക്ക് യാത്ര പോലെയാണ് ഒരുപാട് ഉയർച്ചതാഴ്ചകൾ. ഓരോ നിമിഷവും ആസ്വദിക്കാനും വിലമതിക്കാൻ കഴിയാത്തതാക്കി തീർക്കാൻ നമ്മൾ പഠിക്കണം. കാരണം ഒരിക്കൽ നഷ്ടപ്പെട്ടുപോയാൽ ആ അവസരം നമുക്ക് ആഗ്രഹിച്ചാലും ഒരിക്കലും തിരികെ ലഭിക്കില്ല. കാലം ചെല്ലുന്തോറും എല്ലാ നിഷേധാത്മകത യും ഇരുട്ടും ഇല്ലാതാകും, കാലത്തിനു മായ്ച്ചുകളയാൻ കഴിയാത്തതായി ഒന്നുമില്ല നമുക്ക് കരുത്തരായ എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിടാം നമുക്കെല്ലാവർക്കും ഒരു ജീവിതം മാത്രമേ ഉള്ളൂ. അത് പൂർണമായി ജീവിക്കൂ.പോസിറ്റിവിറ്റി പ്രചരിപ്പിക്കുക, ജീവിക്കുക മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക എന്നാണ് ദിൽഷ വീഡിയോടൊപ്പം കുറിച്ചത്. ബിഗ് ബോസിന്റെ നാലാം സീസണിൽ വിജയകിരീടം ചൂടിയ മത്സരാർത്ഥിയായിരുന്നു ദിൽഷ. ഷോയിൽ നിന്ന് പുറത്തിറങ്ങിയ താരത്തിന് റോബിനുമായുള്ള വിഷയത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു.

Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *