ഇത് നമ്മുടെ ദിലു തന്നെയാണോ, പുതുപുത്തൻ മേക്കോവറിൽ ദിൽഷ പ്രസന്നൻ

മലയാളികളുടെ പ്രിയതാരമാണ് ദിൽഷ പ്രസന്നൻ ബിഗ് ബോസിന്റെ നാലാം സീസണിലൂടെ ആരാധകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് ദിൽഷ പ്രസന്നൻ. ദിലു എന്നാണ് ആരാധകർ താരത്തെ സ്നേഹത്തോടെ വിളിക്കുന്നത്. ബിഗ് ബോസിന്റെ നാലാം സീസണിൽ വിജയകിരീടം ദിൽഷ സ്വന്തമാക്കിയിരുന്നു. (Dilsha Prasannan New Make Over)

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ ഇപ്പോൾ പുതുപുത്തൻ മേക്കോവറിൽ എത്തിയ ചിത്രങ്ങളുമായാണ് ദിൽഷ വന്നിരിക്കുന്നത്.

മുൻപേതിൽ നിന്ന് വ്യത്യസ്തമായി കിടിലൻ മേക്കോവറിൽ ആണ് താരം എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ താരം പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഗ്ലാമറസ് വേഷത്തിൽ എത്തി തമിഴ് ഡപ്പാംകൂത്തിന് താരരം ചുവടുകൾ വയ്ക്കുന്നുണ്ട് ഇതിനോടകംതന്നെ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്‌ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് തന്നെ പറയാം. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങളൾക്ക് കമന്റുകൾ നൽകുന്നത്.

ദിൽഷ ഒരു നർത്തകി കൂടിയാണ് ഇതിനുമുൻപും ഡാൻസിന്റെ വീഡിയോ താരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു എന്നുതന്നെ പറയാം.