മലയാളികളെ കുടു കുടാ ചിരിപ്പിച്ച സിനിമ, ഈ വീട് ഏതു ചിത്രത്തിലെതാനെന്ന് മനസ്സിലായോ?

ചില എവർഗ്രീൻ ചിത്രങ്ങളുണ്ട് മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ചില ചിത്രങ്ങൾ. അതിലെ ചില കഥാപാത്രങ്ങൾ നമ്മൾക്കിടയിൽ ഇന്നും ജീവിക്കുന്നു എന്നു തോന്നിപ്പിക്കുന്ന ചില സിനിമകൾ. അത്തരത്തിൽ മലയാളികളുടെ മനസ്സിൽ എന്നും നില നിൽക്കുന്ന ഒരു ചിത്രമാണ് റാംജിറാവു സ്പീക്കിംഗ്. അതിലെ കഥാപാത്രങ്ങൾ മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

റാംജിറാവു സ്പീക്കിംഗിന്റെ സംവിധായകരിൽ ഒരാളും നടനുമായ ലാൽ പങ്കു വെച്ച ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്.
” യൂ നോ ഇഫ് യു നോ ” എന്ന തലക്കെട്ടോടു കൂടിയാണ് റാംജിറാവ് ഷൂട്ട് ചെയ്ത വീടിന്റെ ചിത്രങ്ങൾ ലാൽ പങ്കുവെച്ചിരിക്കുന്നത്.

നിരവധിപേരാണ് ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്, ഉർവശി തീയേറ്റർ അല്ലേ മത്തായിച്ചേട്ടൻ ഉണ്ടോ? മത്തായിച്ചേട്ടന്റെ സ്വന്തം ഉർവശി തിയേറ്റേഴ്സ് അല്ലെ എന്ന കമന്റുകളും ആരാധകർ നൽകുന്നുണ്ട്.

ഉർവശി തിയേറ്റേഴ്സും മാന്നാർ മത്തായിയും ബാലകൃഷ്ണനും, ഗോപാലകൃഷ്ണനും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്ന കഥാപാത്രങ്ങളാണ് അതുപോലെ തന്നെ ആണ് അതിലെ വീടും. ആലപ്പുഴ കൈതവനത്തിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ഉടമസ്ഥർ വിറ്റതിനെ തുടർന്നാണ് ഈ വീടും സ്ഥലവും പൊളിച്ചത്.

Leave a Comment