ബിഗ് ബോസിന്റെ നാലാം സീസണിലൂടെ ആരാധകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്ന് പുറത്തിറങ്ങിയ റോബിന് വളരെ വലിയ ഒരു ഫാൻസ് ബേസ് തന്നെ ഉണ്ടായി. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാനായി ആയിരക്കണക്കിന് പേരാണ് തിരുവനന്തപുരം എയർപോർട്ടിൽ എത്തിയത്.
ഷോയിൽ നിന്ന് പുറത്തിറങ്ങിയ താരം അഭിമുഖങ്ങളും, ഉദ്ഘാടനങ്ങളുമൊക്കെയായി തിരക്കിലാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ സജീവമായതാരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലുമാണ്. ഇപ്പോൾ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുമായാണ് ആരാധകരെ വിസ്മയിപ്പിക്കാൻ ഇത്തവണ റോബിൻ എത്തിയിരിക്കുന്നത്. എട്ടു സുന്ദരിമാർക്കൊപ്പം ട്രെഡിഷണൽ വസ്ത്രങ്ങളണിഞ്ഞ് ഊഞ്ഞാലിൽ ഇരിക്കുന്ന റോബിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.
ബിഗ് ബോസിന്റെ നാലാം സീസണിൽ എത്തിയ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ. റോബിന്റെ പെർഫോമൻസ് കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസ്സിൽ ഇടംനേടാൻ ആയിട്ട് താരത്തിന് സാധിച്ചു. ബിഗ് ബോസിലെ നിയമങ്ങൾ ലംഘിച്ചു എന്നതിന്റെ പേരിൽ ആണ് റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസിനെ നാലാം സീസണിൽ നിന്നും പുറത്തായത്. എന്നാൽ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടതിനുശേഷം നിരവധി അവസരങ്ങളും റോബിനെ തേടിയെത്തിയിട്ടുണ്ട്. ഒരു സിനിമയിൽ നായകനാകാൻ ഉള്ള തയ്യാറെടുപ്പിൽ കൂടിയാണ് താരമിപ്പോൾ.
Be First to Comment