അച്ഛന്റെ സിനിമ ആദ്യമായി കാണാൻ ജൂനിയർ ചാക്കോച്ചൻ എത്തി

അച്ഛന്റെ സിനിമ കാണാൻ അമ്മയോടൊപ്പം മകനെത്തി. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന സിനിമ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം തന്നെ സിനിമ കാണാൻ ചാക്കോച്ചനും ചിത്രത്തിന്റെ അണിയറപ്രവർത്തകരും രാവിലെ തന്നെ എത്തി. കുറച്ചുകഴിഞ്ഞതിനുശേഷമാണ് ചാക്കോച്ചന്റെ ഭാര്യയും മകനും ഇസഹാക്കും പിന്നാലെ എത്തിയത് അച്ഛനെ കണ്ടതും ഇസ കുട്ടി അമ്മയുടെ തോളിൽ നിന്നിറങ്ങി അച്ഛന്റെ തോളിലേക്ക് കയറി.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണിത്.കാസർകോട്ടുകാരൻ ആയ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.ചാക്കോച്ചന്റെ അഭിനയ ജീവിതത്തിലെ തികച്ചും വേറിട്ട ഒരു കഥാപാത്രമാണിത്. തമിഴ്നാട് നടി ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് “ന്നാ താൻ കേസ് കൊട് “. നാട്ടിൻപുറവും സാധാരണ മനുഷ്യരും സാമൂഹ്യപ്രസക്തിയുള്ള വിഷയം ആക്ഷേപഹാസ്യ രൂപത്തിൽ ആണ് സിനിമയിൽ അവതരിപ്പിക്കുന്നത്. എസ് ടി കെ ഫ്രെയിസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് സിനിമ നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിച്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോബോബൻ സഹ നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.

Leave a Comment