എന്നെ കാണാൻ സണ്ണി ലിയോണിനെ പോലെയുണ്ട്, അക്കാര്യം പറഞ്ഞത് അവളാണ് ഗായത്രി സുരേഷ്

ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരസുന്ദരി ആണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം സിനിമ ലോകത്തെത്തിയത് പിന്നീട് ഒട്ടനവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും പറഞ്ഞു ഗായത്രി എത്തിയിരുന്നു. പിന്നീടാണ് താരം ട്രോളന്മാരുടെ നോട്ടപ്പുള്ളിയായി മാറിയത്.

പിന്നീട് ട്രോളുകൾ നിർത്തലാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചുകൊണ്ട് ഗായത്രി എത്തിയിരുന്നു പിന്നീട് അങ്ങോട്ട് ട്രോളുകൾ കൊണ്ട് ആറാടിയിരുന്നു ട്രോളന്മാർ. ഇപ്പോൾ താരം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

 

ഒരു അഭിമുഖത്തിനു നൽകിയ സംഭാഷണത്തിലാണ് ഗായത്രി സുരേഷ് ഇക്കാര്യം പങ്കുവെച്ചത്. മിസ് കേരള മത്സരത്തിൽ പങ്കെടുക്കുമ്പോൾ ഒരു സുഹൃത്തിൽ ഉണ്ടായ അനുഭവമാണ് ഗായത്രി ഇപ്പോൾ തുറന്നുപറഞ്ഞത്. അവിടെ എനിക്ക് ശ്രുതി എന്ന് പേരുള്ള ഒരു സുഹൃത്ത് ഉണ്ടായിരുന്നു എന്നെ കാണാൻ സണ്ണിലിയോണിനെ പോലെയുണ്ട് എന്നു പറഞ്ഞത് അവളാണ്. എന്നാൽ ആ സമയത്ത് എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് എന്ന് കരുതി ഭയങ്കരമായി തോന്നിയിട്ടുണ്ട് എന്നല്ല. ഞാനിത് തള്ളിയത് എന്നുമല്ല എന്നുകൂടി താരം പറയുന്നുണ്ട്. എസ്‌കേപ്പ് എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. Gayathri Suresh